കൊല്ലം നഗരത്തില്‍ നിന്ന് കാണുമ്പോള്‍ അഷ്ടമുടിക്ക് പകിട്ട് തോന്നില്ല. എന്നാല്‍ നട്ടുച്ചയ്ക്ക് പെരുമണ്‍പാലത്തില്‍ നിന്ന് നോക്കുമ്പോള്‍ അവള്‍ നീല ചേല ചുറ്റിയ സര്‍പ്പസുന്ദരിയാണ്. വീരഭദ്രക്ഷേത്ര നടയില്‍ നില്‍ക്കുമ്പോള്‍ തിരയിളക്കുന്ന സാഗരസാന്നിധ്യം. ആയിരങ്ങള്‍ക്ക് ഉപജീവനവും ഒരു നാടിന്റെ ജീവസ്പന്ദവുമാണീ ജലവിസ്മയം. ജൈവവൈവിധ്യങ്ങളുടെ കലവറയും. താമരയുടെ കുരുന്നിലയില്‍ ഇറ്റുവീണ ആകാശനീലിമയുടെ ഒരു തുള്ളിപോലെയാണ് അഷടമുടി എന്ന് കായല്‍തീരത്ത് വളര്‍ന്ന കവി തിരുനെല്ലൂര്‍ കരുണാകരന്റെ കാവ്യഭാവന. കായല്‍ മുറിച്ച് കടക്കുന്ന കൊതുമ്പുവള്ളങ്ങള്‍ കാണുമ്പോള്‍ 'കാറ്റേ നീ വീശരുതിപ്പോള്‍ കാറേ നീ പെയ്യരുതിപ്പോള്‍ ആരോമല്‍ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ.' എന്ന അദ്ദേഹത്തിന്റെ ഗാനവും ചുണ്ടിലൂറും. അപ്പോള്‍ കുരീപ്പുഴ പാടിയ ഇഷ്ടമുടിക്കായലാവും ഇത്.

എട്ടു പിരിവുകളായി അനിയതമായ ആകൃതിയില്‍ കിടക്കുന്ന കായല്‍ കൊല്ലം ജില്ലയിലെ നാല് നദികളെയാണ് ഉള്‍ക്കൊള്ളുന്നത്. നദികള്‍ കടലിലേക്ക് ചെല്ലുംമുമ്പുള്ള ഈ ഇടത്താവളത്തില്‍ കടലിലും നദിയിലുമല്ലാത്ത പ്രത്യേക സാഹചര്യമാണ്. അതുകൊണ്ട് തന്നെ ഇവിടങ്ങളിലെ മത്സ്യങ്ങള്‍ക്കു ജലജീവികള്‍ക്കും പ്രത്യേക രുചിയും ഗുണവും ഉണ്ട്. കുണ്ടറ, ചവറ, വെള്ളിമണ്‍, കണ്ടച്ചിറ, പെരുമണ്‍, കാഞ്ഞിരോട്, കുമ്പളം, മുക്കാട് എന്നിവയാണ് ഈ കായലിന്റെ എട്ട് മുടികള്‍. 32 ച.കി.മി വിസ്തീര്‍ണമുള്ള കായലിന്റെ ഏറ്റവും നീളം കൂടിയ ഭാഗം 16 കി.മി വരും. വീതികൂടിയ ഭാഗം 11.2 കി.മിയും.

'ഇഷ്ട'മുടിക്കായല്‍

ഹൗസ്‌ബോട്ടുകളില്‍ കായലുകളെയും കായല്‍ജീവിതത്തെയും അറിയാം. യാത്രാബോട്ടില്‍ അഷ്ടമുടിക്കായലിലൂടെ ചവറയെത്തി കൈത്തോടുകളും കായംകുളം കായലും വേമ്പനാട്ട് കായലും കടന്ന് ആലപ്പുഴയിലെത്താം. സംസ്ഥാന ജലഗതാഗതവകുപ്പിന്റെ സര്‍വ്വീസ് ബോട്ടുകളുമുണ്ട്. ഗുഹാനന്ദപുരം, പേഴുംതുരുത്ത്, സാമ്പ്രാണിക്കൊടി എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസുള്ളത്. വിനോദസഞ്ചാരികള്‍ക്ക് അങ്ങിനെ അഷ്ടമുടിയെ അറിയാന്‍ വിവിധ മാര്‍ഗങ്ങളുണ്ട്.

Ashtamudi Kayal is the second largest and deepest wetland ecosystem, a palm-shaped  large water body, next only to the Vembanad estuary ecosystem of the state. Ashtamudi means ‘eight coned’ in the local language of Malayalam. This name is indicative of the lake’s topography: a lake with multiple branches. Ashtamudi Wetland was included in the list of wetlands of international imp-ortance, as defined by the Ramsar Convention for the conservation and sustainable utilization of wetlands
How to reach: By Road: Very near to Kollam KSRTC Busstand. 
By Rail: Nearest Railhead Kollam 2km, By Air: Nearest Airport Thiruvananthapuram-70km
Contact: SWTD 0474-2741211 DTPC)2745625
Boat Timings: Swtd Boat Timings:Kollam-Guhanandapuram-7.30,11.00,13.30,15.45,20.30
Kollam-Sampranikodi-10, Kollam-Pezhumthuruth-11.30,18.30     Kollam-Alappuzha-10.30    

'ഇഷ്ട'മുടിക്കായല്‍