റോഡോവാലി

മുന്നാര്‍ മേടുകളിലെ ഏററവും സുന്ദരമായ പ്രദേശം. റോഡോഡെന്‍ഡ്രോണ്‍ പൂക്കള്‍ നിറച്ചാര്‍ത്തൊരുക്കുന്ന താഴ്‌വര. 2000 മീറ്റര്‍ ഉയരങ്ങളില്‍ കിടക്കുന്ന സൈലന്റ്‌വാലിയിലെ (പാലക്കാട്ടേതല്ല) ചോലപുല്‍മേടുകളുടെ കാഴ്ച്ച. ട്രെക്കിങ്ങാണ് റോഡോവാലിയെ അടുത്തറിയാനുള്ള മാര്‍ഗ്ഗം. മീശപ്പുലിമലയുടെ ഒരു ഭാഗമാണ് റോഡോവാലി

പൂക്കളുടെ താഴ്‌വര

location - 6000 ft. at the the confluence of three rivers. near to Anamudi. Kerala -Tamilnadu border, via Silent Valley on the way from Munnar.

Trekking Camps: Starting at the Silent Valley tea Estate, the trek halts at the Rhododendron valley camp, the Land's end camp and the Lake View Camp Back Home to Wilderness Camps (2 days): Trek from theSilent Valley estate to a forest hut in approximately 2 hours. Next day, through the valley of rhododendrons to Meesapulimala and then hike down to Silent valley by eveningBack Home to Wilderness camps (3 days): Trek from Silent Valley to Land's End Camp. Next day, climb to Meesapulimala and then back again to Rhodovalley campsite. Third day, proceed back to Silent Valley Back Home to Wilderness Camps 

(Kadalar Trek): Trek from Rajamalai, home of endangered Nilgiri tahr through thick shola forest to the Orchidarium site at Kadalar. Overnight stay at the camp and return by jeep the next morning to Munnar. Orchidarium and flower garden adjacent to the KFDC Office on Mattupetty Road. Visit orchid farm at Kadalar, a special nature tour to the forests at Kadalar, is availableMattupetty Dam, Lockhart GapKundala and devikulam Lakes are other attractions in the vicinity.

Kerala Forest Development Corporation, Kottayam, 0481 2581204,
mail@keralafdc.org District Tourism Promotion Council Office,
Munnar, 04865 231516

 

വട്ടവട
പച്ചനിറത്തിന് ഇത്രയും വൈവിധ്യമോ? ഉത്തരം വേണമെങ്കില്‍ വട്ടവടയിലേക്ക് വരൂ.മൂന്നാറില്‍ നിന്നും വട്ടവടയ്ക്ക് 45 കിലോമീറ്ററാണ് ദൂരം. മാട്ടുപെട്ടി, യെല്ലപ്പെട്ടി, ടോപ്പ് സ്റ്റേഷന്‍ പിന്നിട്ടാണ് വട്ടവട ഗ്രാമത്തില്‍ എത്തുക. കുറിഞ്ഞിപ്പൂക്കളും കുറിഞ്ഞിച്ചെടിയും അവയുടെ പരിസ്ഥിതിയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള കുറിഞ്ഞിമല സാങ്ച്വറിയില്‍ വട്ടവടയും ഉള്‍പ്പെടും. 

VATTAVADA
The scenic Vattavada, a part of kurinjimala sanctury is an ideal place for high altitude agriculture activities.
Vegetables are cultivated in the terraced slopes and valleys. Idukki, Devikulam Taluk. 
By Road: 45 k.m from Munnar via Mattupetty, Yellapetty, Top Station. 160k.m from Coimbatore. 6500 feet Munnar, Marayoor.


കാന്തല്ലൂര്‍
കേരളത്തില്‍ ആപ്പിളോ? ശങ്കിക്കാന്‍ വരട്ടെ. ആപ്പിള്‍ നിറഞ്ഞ മരങ്ങള്‍ കാണണമെങ്കില്‍ മറയൂരിനടുത്തുള്ള കാന്തല്ലൂരിലേക്കു വരൂ. ഗുവാവ, ഗൂസ്ബറി, ഏഗ്ഗ്ഫ്രൂട്ട്, പീച്ച്, പാഷന്‍ഫ്രൂട്ട്, സ്‌റ്റ്രോബറി, ഓറഞ്ച്. പഴങ്ങള്‍ വിളയുന്ന മലമുകളിലെ ഗ്രാമമാണ് കാന്തല്ലൂര്‍. കേരളത്തില്‍ ആപ്പിള്‍ വിളയുന്ന അപൂര്‍വ ഇടം. സമുദ്രനിരപ്പില്‍ നിന്ന് അയ്യായിരം അടി ഉയരത്തില്‍ കിടക്കുന്ന കാന്തല്ലൂര്‍ അപൂര്‍വമായ പഴങ്ങളുടെ മാത്രമല്ല, പച്ചക്കറികളുടെ തോട്ടം കൂടിയാണ്. കേരളത്തിലെ ഏക ശിശിരഫലോത്പാദന കേന്ദ്രം.

പൂക്കളുടെ താഴ്‌വര

Marayoor  By Road: 16 km from Marayoor. Buses and jeeps are available from Marayoor. Kanthalloor Grama panchayat 04865 246208


ഇരവികുളം
കണ്ണന്‍ ദേവന്‍ കുന്നുകള്‍ക്കും ആനമുടിക്കും ഇടയിലാണ് ഇരവികുളം ദേശീയോദ്യാനം. വംശനാശം നേരിടുന്ന വരയാടിനു (നീലഗിരി താര്‍) വേണ്ടിയുള്ള ലോകത്തെ ഏക ദേശീയോദ്യാനമാണ് ഇരവികുളം. ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമായ അറ്റ്‌ലസ് മോത്തിനെ ധാരാളമായി ഇവിടെ കാണാം. നീലക്കുറിഞ്ഞി പൂക്കുന്ന താഴ്‌വര. പുല്‍മേടുകളും ചോലവനങ്ങളും ഇഴയിടുന്ന ഭൂപ്രകൃതി.  97 ചതുരശ്ര കിലോമീററില്‍ വ്യാപിച്ചു കിടക്കുന്ന അപൂര്‍വ ജൈവമേഖല.

13 km north east to Munnar in Devikulam Block, 450-748 m above sea level 
By Road: Get down at 5th mile stop, where you can see the checkpost, on Munnar-Marayoor route. Timing: 7 am-6 pm

November - May. Visitiors are not allowed in monsoon. The park will be closed for 45 days from february during the calving season. Wildlife Warden, Forest Information centre,Munnar 04865 231587.

The only motorable road inside the Park, passes through the southern extremity inside the tourism zone (Rajamala) to
the Rajamalai tea estate. Another road heads to the Lakkom Muduvakudy on the periphery and is not usable. All other
movements inside the park are on foot along trails and footpaths Six mini buses are operated by park staff as a
part of the visitor-management programme as well as a pollution control measure .A free nature camp programme is also there

പൂക്കളുടെ താഴ്‌വരകടവരി
മലനിരകളാലും താഴ്‌വരകളാലും ആകര്‍ഷകമായ പ്രദേശം. പാമ്പാടുംചോലയില്‍ നിന്നും 20 കി.മീ. ദൂരെയാണ് കടവരി. അഗാധമായ താഴ്‌വരകളാണ് പ്രത്യേകത. കഞ്ചാവ്കൃഷിക്ക് കുപ്രസിദ്ധമായിരുന്ന ഇവിടെ നിന്ന് കഞ്ചാവ്കൃഷിക്കാരെ വനംവകുപ്പ് പൂര്‍ണമായി ഒഴിപ്പിച്ചുകഴിഞ്ഞു. കടവരിയില്‍ നിന്ന് ക്ലാവരയിലെത്തിയാല്‍ കൊടൈക്കനാലിലേക്ക് ജീപ്പ് റൂട്ടുണ്ട്. റോഡ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരുന്നു. ക്ലാവര തമിഴ്‌നാടിന്റെ ഭാഗമാണ്. ഗ്രാമീണര്‍ കൃഷിക്കാരാണ്. കാരറ്റും ബീറ്റ്‌റൂട്ടുമാണ് പ്രധാന ഉല്പം. ക്ലാവരയില്‍നിന്ന് കൊടൈക്കനാലിലേക്ക് 70 കിലോമീറ്റര്‍ ദൂരമുണ്ട്.  

50 km from Munnar. TN border.
By road: On the way to Munnar-Kodaikanal Route.
Jeep is the best option. At Munnar or Marayoor.

 

മാട്ടുപ്പെട്ടി 
പിക്‌നിക്കിനു പറ്റിയ ശാന്തസുന്ദരമായ അന്തരീക്ഷം. ചോലവനങ്ങളും, പുല്‍മേടുകളും, ചായത്തോട്ടങ്ങളും ഒരുമിക്കുന്ന പ്രകൃതി. ആനമുടിയുടെ ഓരത്തുള്ള മാട്ടുപ്പെട്ടിയുടെ പ്രധാന ആകര്‍ഷണം മാട്ടുപ്പെട്ടി ഡാമിനോടു ചേര്‍ന്നുള്ള തടാകമാണ്. ഇവിടെ ബോട്ടിങ്ങിനുള്ള സൗകര്യമുണ്ട്. ഇന്തോ-സ്വിസ്സ് ലൈവ്‌സ്‌റ്റോക്ക് പ്രൊജക്റ്റിന്റെ ഭാഗമായുള്ള മാട്ടുപ്പെട്ടിയിലെ ഡയറി ഫാം വിഖ്യാതമാണ്. ഉയര്‍ന്ന പാലുത്പാദന ശേഷിയുള്ള അനേകമിനം സങ്കരയിനം പശുക്കളാണ ഫാമിലെ പ്രധാന ആകര്‍ഷണം.

പൂക്കളുടെ താഴ്‌വര

1700 m. above sea level. 13km north east to Munnar.  Buses and taxis are available from Munnar.
At Munnar. 
Indo-Swiss Project: Visitors are allowed into 3 of the 11 cattle sheds at the farm. Timing: 9-11 am, 2pm-3.30pm.  Ph: 04865 242201.കുണ്ടള ഡാം 
മുന്നാറില്‍ നിന്ന് 20 കി.മീ. ദൂരെയാണ് കുണ്ടള ഡാം. സേതുപാര്‍വതീപുരം അണക്കെട്ട് തീര്‍ക്കുന്ന കൃത്രിമ തടാകം. ബോട്ട് സവാരിക്ക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ കാശ്മീര്‍ ഷിക്കാരയിലെ ബോട്ടിങ് ആസ്വാദ്യകരമാണ്. 

പൂക്കളുടെ താഴ്‌വര

KUNDALA DAM
4 km from Mattupetty on Top Station Road. Buses and Taxis are available from Munnar. nearest attracion- Aruvikkad water falls.