ടോപ്‌സ്റ്റേഷന്‍
മേഘസന്ദേശത്തിന്റെ കാല്‍പ്പനിക സൗന്ദര്യം ദര്‍ശിക്കാം. കയ്യെത്തും ദൂരത്തില്‍ മേഘങ്ങള്‍ പറക്കുന്ന ടോപ്പ്‌സ്റ്റേഷന്‍! ചുറ്റും അഗാധത, താഴെ നോക്കെത്താത്ത ദൂരത്തില്‍ മരതക വിരിപ്പ് പോലെ വനങ്ങള്‍, തമിഴ്‌നാട് ഗ്രാമങ്ങളും. പ്രത്യേകിച്ച് സൗകര്യങ്ങള്‍ ഇല്ലെങ്കിലും സന്ദര്‍ശകരുടെ തിരക്ക്. 

തമിഴ്‌നാടിന്റെ ഭാഗമാണ് ടോപ്പ്‌സ്റ്റേഷന്‍. മൂന്നാറില്‍ നിന്നും 35 കിലോമീറ്റര്‍ ദൂരം. ബസ് സൗകര്യമൂണ്ട്. ടാക്‌സിട്രിപ്പുകള്‍ മൂന്നാറില്‍ നിന്നു ലഭിക്കും. പശ്ചിമഘട്ടത്തിലെ ഉയര്‍ന്നനിരകളില്‍ ഒന്നാണ് ഈ ടൂറിസ്റ്റ് സങ്കേതം. എങ്ങും ഹൃദയഹാരിയായ കാഴ്ച്ചകള്‍... മേഘങ്ങളും മഞ്ഞിന്റെ വലയവും മാറി മാറി വരും. ശൈത്യകാലങ്ങളില്‍, ശൈത്യത്തില്‍ നിന്ന് രക്ഷപെടാന്‍ പകല്‍ പോലും കട്ടിയുള്ള കമ്പിളി വസ്ത്രങ്ങള്‍ വേണം.
 
കുറച്ച് ദൂരം മെല്ലെ താഴെ ഇറങ്ങാം. ചുവടുകള്‍ സൂക്ഷിച്ച് വേണം. ഏപ്രില്‍-മെയ് മാസങ്ങളില്‍ തിരക്ക് കൂടും. മഴക്കാലത്ത് ടോപ്പ്‌സ്റ്റേഷന്‍  ശൂന്യമാകും. എന്നാല്‍ മഴ ആസ്വദിക്കാന്‍ വിദേശികള്‍ എത്തും. ടൂറിസ്റ്റുകള്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ യാതൊരു ശ്രമവും നടത്തിയിട്ടില്ല. ടീ-കോഫി ഷോപ്പുകള്‍ കുറവ്. ചില്ലറവില്‍പ്പനക്കാരെ മാത്രം പരിസരത്ത് കാണാം. പ്ലംസും സബര്‍ജലിയും ആപ്പിളും വില്‍ക്കുു. വിദേശികള്‍ എത്തിയാല്‍ കുപ്പിവെള്ളത്തിന് വില്‍പ്പന കൂടും. ലോഡ്ജ്‌സൗകര്യങ്ങള്‍ തീരെ കുറവ്. 

മേഘങ്ങളുടെ മടിത്തട്ടില്‍

കാട്ടുപാതയിലൂടെ കൊടൈക്കനാലിലേക്ക് കാല്‍നടയായി സാഹസികര്‍ പോകുന്നു. വിദേശികളാണെങ്കില്‍ മഴക്കാലത്തും നടക്കും. കാട്ടിലെ വഴികാട്ടിയാണ് തമിഴ്‌നാട്ടുകാരനായ മനോഹരന്‍. ചെറുപ്പം മുതല്‍ക്കെ സാഹസിക ജീവിതവുമായി ഒത്തുചേര്‍ന്ന വ്യക്തി.  ഇന്ത്യയ്ക്കകത്തും പുറത്തും അദ്ദേഹത്തിന് സുഹൃത്തുക്കള്‍ നിരവധി. ടോപ്പ് സ്റ്റേഷന്‍ പരിസരത്തും, കാല്‍നടയായി കാട്ടില്‍ പോകാന്‍ ആഗ്രഹിക്കുവര്‍ക്കും മനോഹരന്റെ 'ഗൈഡന്‍സ്' കൂടിയേ തീരു. കൊടൈക്കനാലിലേക്കുളള വഴിയാണ് മനോഹരന്‍ കൂടുതല്‍ തവണ പിന്നിട്ടത്. കാട്ടിലെ വഴികള്‍ പോലെ പ്രകൃതിയുടെ സംഗീതവും അദ്ദേഹത്തിന് ഹൃദിസ്ഥം. ടോപ്പ്‌സ്റ്റേഷന്റെ കഥ മനോഹരന്റെ ആത്മകഥയുടെ ഭാഗമാണ്. 

6168 ft above sea level. Theni District, TN. 35 km from Munnar.
By road: Buses operate between Munnar and top station.  Taxis are also there.
Stay at Munnar. Top station got its name from its upper location on the Kundala Valley cart road.
A Motor Rail goods carriage system was later replaced by a 24 inch guage Railway.
Some remaings of it, can be seen at Munnar Tea Museum.
Manoharan (Guide), Ph: 09442783853 email: gmano.guide@gmail.com

 

കുറിഞ്ഞിമല
നീലക്കുറിഞ്ഞി പൂക്കുന്ന താഴ്‌വര. ദേവികുളം താലൂക്കിലെ കൊട്ടകമ്പൂര്‍, വട്ടവട ഗ്രാമങ്ങളില്‍ പൂക്കുന്ന നീലക്കുറിഞ്ഞികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി, 32 ച.കി. വിസ്തീര്‍ണ്ണമുള്ള ഈ പ്രദേശത്തെ 2006ല്‍ സാങ്ച്വറിയായി പ്രഖ്യാപിച്ചു. ചിന്നാര്‍, ആനമുടി, പാമ്പാടുംചോല എന്നിവയോടു ചേര്‍ന്നാണ് കുറിഞ്ഞിമല സ്ഥിതി ചെയ്യുന്നത്.

45 km from Munnar- Devikulam Taluk
By Road: 45 k.m from Munnar via Mattupetty, Yellapetty, Top Station.  160 km from Coimbatore.
DTPC Information Centre, Munnar 04865 231516. Wild Life Warden, Munnar 231587.

 

ആനമുടി
പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമാണ് ആനമുടി. മുമ്പ്  വടക്കും തെക്കും ചെരിവുകളിലൂടെ പ്രത്യേകാനുമതിയോടെ ആനമുടി നടന്നു കയറാമായിരുന്നു. ഇപ്പോള്‍  പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ആനമുടി 
കയറാന്‍ ആരെയും അനുവദിക്കാറില്ല.

13 km north west to Munnar, 8842 tf


മീശപ്പുലി മല

സാഹസികരായ വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടയിടമാണ് മീശപ്പുലിമല. ആനമുടിയുടെ ഒരു മിനി പതിപ്പ്. ട്രെക്കിങ്ങിനും രാത്രി ക്യാമ്പിനും വിപുലമായ ഏര്‍പ്പാടുകളാണ് മൂന്നാറിലെ കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്. ആനമുടിയുടെ ഏതാണ്ട് അത്ര തന്നെ ഉയരമുണ്ട് മീശപ്പുലിമലക്ക്. ക്യാമ്പ് ചെയ്യാന്‍ ടെന്റുകള്‍. മൂന്നാറില്‍ നിന്ന് 27 കിലോമീറ്റര്‍ ദൂരത്തിലാണ് മല സ്ഥിതി ചെയ്യുന്നത്. വിനോദ സഞ്ചാരികള്‍ക്കായി പ്രത്യേക യാത്രാ സൗകര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പകല്‍ ട്രെക്കിങ്ങിനും രാത്രി ക്യാമ്പിങ്ങിനും സൗകര്യമുണ്ട്. ഭക്ഷണവും വിശ്രമവും ഉള്‍പ്പെടെ ആറ് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ് ട്രെക്കിങ്. 6000 അടി ഉയരത്തില്‍ ഒരു സ്‌കൈ കോട്ടേജ് പൂര്‍ത്തിയായി വരുന്നു. ഒരു മുറിയില്‍ നാലു പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ടിവിടെ.

മേഘങ്ങളുടെ മടിത്തട്ടില്‍

27 km from Munnar. Lies in Kerala -Tamilnadu border, via Silent valley on the way from Munnar.
The vintage point which gives a panoramic view of Tamil nadu spreadout below. View of Mattupetty, Anayirangal reservoir can be seen from here.
Forest Development Corporation Office, Munnar. Ph: 04865- 230332, Sreenivas, KFDC Manager, Mob: 9447727400.

 

പാമ്പാടുംചോല
2000 മുതല്‍ 3000 അടി ഉയരമുള്ള മലനിരകളും അതിനെ പൊതിയുന്ന ചോലക്കാടുകളും. അത്യപൂര്‍വ സസ്യങ്ങളുടെ കലവറയായ പാമ്പാടുംചോലയെ 2003ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. മുന്നാറില്‍ നിന്ന് മാട്ടുപ്പെട്ടിയും ചെല്ലപ്പെട്ടിയും ടോപ്പ്‌സ്റ്റേഷനും പിന്നിട്ട് ഒന്നര മണിക്കൂര്‍ ജീപ്പ് യാത്ര ചെയ്താല്‍ പാമ്പാടും ചോലയിലെത്താം. വഴി നീളെ തേയിലത്തോട്ടങ്ങളും വന്‍മരങ്ങളും. പാര്‍ക്കില്‍ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ മരത്തില്‍ തീര്‍ത്ത കൂടാരങ്ങളുണ്ട്. കാട്ടിലൂടെ യാത്ര ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ട്രെക്കിങ്ങും തിരഞ്ഞെടുക്കാം.

മേഘങ്ങളുടെ മടിത്തട്ടില്‍

40 km from Munnar. Almost 1.5 hrs journey from Munnar via Mattuppetty. Jeep is the best option.
Two log houses in the forest.  Wild Life Warden, Munnar 04865 231587. Trekking: Daily 3 hours


മന്നവന്‍ചോല
കേരളത്തിലെ ഏറ്റവും വലിയ ചോലക്കാടാണ് മന്നവന്‍ ചോല. 2005ല്‍ രൂപവല്‍ക്കരിച്ച ആനമുടി നാഷണല്‍ പാര്‍ക്കിന്റെ ഭാഗം. മന്നവന്‍ ചോല,  ഇടിവാരച്ചോല, പുള്ളാറടിച്ചോല എന്നിവ ചേര്‍ന്നതാണ് മന്നവന്‍ ചോല. മന്നവന്‍ചോലയില്‍ രാപ്പാര്‍ക്കാന്‍ ഒരു കൂടാരം തീര്‍ത്തിട്ടുണ്ട്്. കൂടാരത്തിനു സമീപമുള്ള വാച്ച്ടവറില്‍ നിന്ന് സൂര്യവെളിച്ചം കടക്കാത്ത ചോലക്കാടുകളുടെ ഹൃദയഹാരിയായ വിഹഗവീക്ഷണം. ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ് ഈ പ്രദേശം. ചിത്രശലഭങ്ങള്‍ തന്നെ നൂറിനം. ഫിബ്രവരിയില്‍ പൂക്കുന്ന റോഡോഡെന്‍ഡ്രോ പൂക്കള്‍ ചുറ്റുപാടുകളെ ശോണാഭമാക്കും. മന്നവന്‍ചോല ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിനടുത്തുള്ള വഴിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കാന്തല്ലൂരിലെത്താം.

മേഘങ്ങളുടെ മടിത്തട്ടില്‍

2100 m. 42 km from Munnar By Road: Private buses are there from Munnar via Mattuppetty. Taxis are also available.
Avoid Red, White dresses Wild Life Warden, Munnar 04865 231587.


മതികെട്ടാന്‍ചോല
7.5ചതുരശ്രകിലോമീറ്ററില്‍ വ്യാപിച്ചു കിടക്കു ചോലവനം. 2003ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. പ്രധാനപ്പെട്ട നിരവധി ആനത്താരകള്‍ ഇവിടെയുണ്ട്.