പശ്ചിമഘട്ടത്തിലെ  സംരക്ഷിതവനപ്രദേശം. പറക്കുന്ന മലയണ്ണാനും  വെളുത്ത കാട്ടുപോത്തും ചിന്നാറിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ഇരവികുളം ദേശീയോദ്യാനത്തിനും, മറയൂര്‍ ചന്ദനക്കാടുകള്‍ക്കും കോയമ്പത്തൂരിലെ ഇന്ദിരാഗാന്ധി ദേശീയോദ്യാനത്തിനും ഇടയിലാണ് 90 ച.കി. വിസ്തൃതിയിലുള്ള ചിന്നാര്‍ഉദ്യാനം.  മഴനിഴല്‍ പ്രദേശമായ ഉദ്യാനത്തെ ചിന്നാറും പാമ്പാറും സമ്പുഷ്ടമാക്കുന്നു. തൂവാനം വെള്ളച്ചാട്ടം ഇവിടെയാണ്. ചിന്നാര്‍വനം ചെക്ക്‌പോസ്റ്റ് എത്തുന്നതിനു മുമ്പ് വലത്തേക്കു തിരിഞ്ഞ് ഒന്നരമണിക്കൂര്‍ ട്രെക്കിങ്ങ് നടത്തിയാല്‍ (6 കി.മീ.) വശ്യപ്പാറയിലെ കാനനസൗന്ദര്യം നുകരാം.  ചിന്നാറില്‍ വനംവകുപ്പ് വിദ്യാര്‍ഥികള്‍ക്കായി രണ്ട് ദിവസത്തെ നാച്വര്‍ ക്യാമ്പ്് സംഘടിപ്പിക്കുന്നുണ്ട്. താമസവും ഭക്ഷണവും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനുമായി ബന്ധപ്പെടുക. ജസ: 04865231587

 

Chinnar

Regarded as one of the unique protected areas in whole western ghats due to its ecological, floral, geomorphological and cultural significance. The habitatt ypes range from high altitude shola grass land to dry thorny scrub.18 km north to Marayoor on SH 17 in Marayoor and Kanthalloor panchayats, Devikulam Taluk.

By road: 60 km from Munnar and Pollachi. two hour drive from Munnar via Marayoor. aMunnar Udumalpet road passes through the sanctuarya115 km south west to Coimbatore. Wild Life Warden, Forest Information Cetnre, Munnar 04865 231587 Website: www.chinnar.org
Varies from, 500-2300 m above sea level.

Dec to May. Trekking: Treks are organised jointly by the forest department and the eco development committees of localt ribesa Vsayapparat rek which takes one night and two daysaThe lotfy Chinnar Watch tower gives a panoramic view of the entire sanctuarya A forest guard and tourist guide accompanies visitorsa Timing: 7am - 6pm.