തെങ്ങോട് തെങ്ങ് ചേര്‍ത്ത് കെട്ടിയിരിക്കുന്ന വലയൂഞ്ഞാലില്‍ കിടന്ന് ചൂണ്ടയിടാം. കുരുങ്ങുന്നത് ഒരു കരിമീനോ പൂമീനോ ആയിരിക്കും. പറയുന്നത് പോലെ കറിവച്ച് തരാനും ചോറുവിളമ്പാനും ആളുണ്ട്. ഇനി വലവീശാനാണ് ആശയെങ്കില്‍ അതുമുണ്ടിവിടെ. മീന്‍ പിടിച്ച് മതിയായെങ്കില്‍ ചിറകെട്ടി തിരിച്ച കായലിലൂടെ ഒരു ബോട്ടിങ് ആകാം. ഇടയ്ക്ക് കായലിന് നടുക്ക് പണിതിരിക്കുന്ന ഹട്ടുകളിലിറങ്ങി വിശ്രമിക്കാം. ഉച്ചയൂണ് ഈ ഹട്ടുകളിലാവണോ നേരത്തേ പറഞ്ഞാല്‍ മതി കായലിന് നടുക്കിരുന്ന് ഒരൂണ് തരപ്പെടുത്താം.

ഞാറയ്ക്കലുള്ള മത്സ്യഫെഡിന്റെ അക്വാ ടൂറിസം പ്രോജക്ടിലാണ് ഈ സൗകര്യങ്ങള്‍. സ്വച്ഛവും ശാന്തവുമായ കായല്‍ തീരത്താണ് പ്രോജക്ട്. ഞാറയ്ക്കല്‍ ബസ്സ്‌സ്‌റ്റോപ്പില്‍ നിന്ന് ഇടത്തേക്കുള്ള റോഡില്‍ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. കായലില്‍ ചിറ കെട്ടി തിരിച്ച ഏഴ് ഹെക്ടറിലാണ് ശാന്തമായ ഉല്ലാസകേന്ദ്രം.

ഒരു ചൂണ്ടയിടലിന്റെ സുഖം

റോഡിനിപ്പുറം വണ്ടി നിര്‍ത്തി 'റ' ആകൃതിയിലുള്ള മുളപ്പാലം കയറിയിറങ്ങി ചെന്നിറങ്ങുമ്പോള്‍ വെല്‍ക്കംഡ്രിങ്ക് കിട്ടും. അതു കഴിഞ്ഞാല്‍ ചൂണ്ടയിടാനോ ബോട്ടിങ്ങിനോ ഇറങ്ങാം. ഉച്ചയൂണിന് നല്ല മീന്‍ വിഭവങ്ങള്‍ ഉറപ്പ്. ഒപ്പം ഐസ് ക്രീമും. ഇവിടെ നിന്നും രണ്ടുകിലോമീറ്റര്‍ ദൂരെയുള്ള മാലിപ്പുറത്തും സമാനമായ ഒരു പ്രോജക്ട് മത്സ്യഫെഡ് തുടങ്ങിയിട്ടുണ്ട്. പൂര്‍ണതോതിലേക്കെത്തിയിട്ടില്ല. കായലും കടലും സംഗമിക്കുന്ന ഇവിടെ കണ്ടല്‍ക്കാടിനിടയിലൂടെ ഒരു ബോട്ടിങ്ങും നടത്തവും ആകാം. കായല്‍ ഭാഗിച്ചെടുത്ത സ്ഥലത്ത് സ്പീഡ് ബോട്ടില്‍ ഒന്നു സഞ്ചാരമാകാം. വെള്ളമിളകുന്നതോടെ ബോട്ടിന്റെ ചാലില്‍ പൂമീനുകള്‍, ഡോള്‍ഫിനുകള്‍ ചാടുന്നത് പോലെ കുറുകെ വീഴുന്നത് കാണാം. ചിലപ്പോള്‍ ബോട്ടിനകത്തേക്കുമെത്തും. രസമുള്ള ഒരു അനുഭവം.

Location: Njarakal, North-west to the city.
How to reach: By Road:  10km from City via Goshree bridges. From Njarakal  Hospital Jn turn left to Arattuvazhi beach road, 2km to Aqua tourism project site. If you are opting bus, catch a bus to Cherai and get down at Njarakkal Hospital Jn. fetch an auto to the spot.

Contact: Matsyafed, Njarakkal. 0484-2493864 Project officer Hari, Mob: 9497073015 aMalippuram aqua tourism project: Subramanyan, Mob: 9744289503
Tips: timing: 9am to 5pm Fee: rs150 for adults, rs100 for juniors( between 3 to 12 years, with food), rs100 for adults & rs25 for (without food)
Lunch time 12 pm. (with pass):  Inform in advance if you need special fish dishes  Boating: 30mins with all type of pass. If you need more time, remit the money according to the duration a Fishing: `10 for fish hooks.
Do's & Dont's: Smoking and consuming liquor are prohibited. Bringing food from outside is not allowed. Wear life jacket at the time of boating.Don't throw plastic to the water.

MALIPPURAM
How to reach: By road:  Can be reach from Njarakkal Aqua tourism Site, via the road which goes parellel along the sea (2km).  
Tips: Fee rates are the same as in the Njarakkal Aqua tourism SiteaDon't miss the speed boat drive along the backwater in Malippuram.