ന്യൂഡല്ഹി: ചൊവ്വയുടെ ഭ്രമണപഥത്തില് എത്തിയ മംഗള്യാന് രണ്ട് വര്ഷം മുന്‌പേ അവിടെയെത്തിയ ക്യൂരിയോസിറ്റി 'നമസ്‌തേ' ചൊല്ലി സ്വാഗതമോതി. ട്വിറ്റര് സന്ദേശത്തിലൂടെയാണ് നാസയുടെ ബഹിരാകാശ പേടകമായ ക്യൂരിയോസിറ്റി മംഗള്യാനെ വരവേറ്റത്. 'എന്തുണ്ടുവിശേഷം? ബന്ധം സൂക്ഷിക്കൂ. ഞാന് ഇവിടൊക്കെയുണ്ടാകും' എന്ന് മംഗള്യാന്‍ മറുപടി നല്‍കി. 'പ്രഭാതഭക്ഷണം കഴിഞ്ഞ് വരാം. നല്ല സൂര്യപ്രകാശം. നിങ്ങളുടെ ബാറ്ററിക്ക് പറ്റിയത്' എന്നതായിരുന്നു അടുത്ത ട്വീറ്റ്. 'എന്താണാ ചുവപ്പ്. അതൊരു ഗ്രഹമാണ്. അതിനെയാണ് ഞാന് വലംവെക്കാന് പോകുന്നത്' എന്നുകൂടി മംഗള്‍യാന്‍ കുറിച്ചു.
കഴിഞ്ഞ ഞായറാഴ്ച ചൊവ്വയുടെ ഭ്രമണപഥത്തില് എത്തിയ നാസയുടെ മാവെന് പേടകവും മംഗള്യാനെ ആഹ്ലാദത്തോടെ സ്വീകരിച്ചു. ഇന്ത്യന് ദൗത്യത്തിന് നേതൃത്വം നല്കിയ ഐ.എസ്.ആര്.ഒ.യേയും മാവെന് ട്വിറ്ററില്‍ അഭിനന്ദിച്ചു. ദൗത്യം വിജയിച്ച് മണിക്കൂറുകള്ക്കകം തന്നെ മംഗള്യാന്റെ പേരില് ഐ.എസ്.ആര്.ഒ. ട്വിറ്റര് അക്കൗണ്ട് തുടങ്ങിയിരുന്നു. ആദ്യ നാലുമണിക്കൂറില് 32000 പേരാണ് അക്കൗണ്ട് പിന്തുടര്ന്നത്. ഫെയസ്ബുക്കിലും മംഗള്യാന് നിറഞ്ഞുനിന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചുവരെ 4,36,792 പേര് മംഗള്യാന്റെ ഫെയ്‌സ് ബുക്ക് പേജ് ലൈക്ക് ചെയ്തു.