ചൊവ്വാഗ്രഹത്തെ സന്ധ്യയോടെ തെക്കു പടിഞ്ഞാറ്് വെറും കണ്ണാല്‍ കാണാം. ഒരു ശരാശരി നക്ഷത്രത്തേക്കാള്‍ അല്പം കൂടുതല്‍ പ്രഭയുള്ള ചൊവ്വയെ അതിന്റെ സവിശേഷമായ ചുവപ്പുനിറംകൊണ്ട് എളുപ്പം തിരിച്ചറിയാം.
നക്ഷത്രങ്ങള്‍ മിന്നിമിന്നി തിളങ്ങുമ്പോള്‍ ഗ്രഹങ്ങള്‍ മിന്നാതെ പ്രകാശിക്കും. ഏതാനും ദിവസം വൃശ്ചികം രാശിയിലെ തൃക്കേട്ട (ANTARES), അനിഴം (DASCHUBBA) എന്നീ നക്ഷത്രങ്ങള്‍ക്ക് സമീപമാണ് ചൊവ്വയെ കാണുക.
28ാം തീയതി ചൊവ്വയും തൃക്കേട്ടയും അനിഴവും ചന്ദ്രക്കലയുടെ സമീപത്ത് മനോഹരമായൊരു മട്ട ത്രികോണാകൃതിയില്‍ സംഗമിക്കും. തൊട്ടുതാഴെ ശനിഗ്രഹത്തെയും കാണാം. പിന്നെ ചൊവ്വ ഭൂമിയില്‍ നിന്ന് കൂടുതലകലുകയും പ്രകാശം കുറയുകയും ചെയ്യും.