ഇരിങ്ങാലക്കുട: മംഗള്യാന് ദൗത്യം വിജയകരമായെന്ന് ലോകത്തെ അറിയിച്ചത് ഇരിങ്ങാലക്കുടക്കാരിയായ ശാസ്ത്രജ്ഞ. നടവരമ്പ് സ്വദേശിനിയായ അനുരാധ എസ് പ്രകാശും ആലോക് കുമാര്‍ ശ്രീവാസ്തവയുമാണ് തല്‍സമയം ഇക്കാര്യം അവതരിപ്പിച്ചത്.
ഐ.എസ്.ആര്.ഒ ടെലിമെന്ററി ട്രാക്കിംഗ് ആന്റ് കമാന്റ് നെറ്റ് വര്‍ക്ക് ഇസ്്ട്രാക്ടിന്റെ കേന്ദ്രത്തില്‍ നിന്നായിരുന്നു സംപ്രേഷണം. 2012ല്‍ വിക്ഷേപിച്ച ഇന്ത്യയുടെ ജി.എസ്.എല്‍.വി 12 റോക്കറ്റിന്റെ ഓപ്പറേഷന് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു അനുരാധ. 2001 മുതല്‍ ഐ.എസ്.ആര്.ഒയില്‍ പ്രവര്‍ത്തിക്കുന്ന അനുരാധ ഇപ്പോള്‍ സീനിയര്‍ സയന്റിസ്ററ്(ഇ) ആണ്.
ഇരിങ്ങാലക്കുട സഹകരണാശുപത്രിക്ക് എതിരെയുള്ള മാരുതി കല്‍പ്പം എന്ന വസതിയിലെ ഡോ. എന്‍.വി കൃഷ്ണന്റേയും ജയലക്ഷ്മിയുടേയും മകളാണ്. ബാംഗ്ലൂരിലുള്ള അമേരിക്കന്‍ കമ്പനി യൂണിസിസില് സീനിയര്‍ പ്രൊജക്ട് മാനേജരായ സ്വയംപ്രകാശയാണ് ഭര്‍ത്താവ്.