മാനവരാശിക്ക് നാഴികക്കല്ലെന്ന് ചൈനന്യൂഡല്ഹി: മംഗള്യാന് ചരിത്രനേട്ടം കൈവരിച്ചതോടെ ദൗത്യത്തിന് നേതൃത്വം നല്കിയ ഐ.എസ്.ആര്.ഒ.യ്ക്ക് അഭിന്ദനപ്രവാഹം. രാഷ്ട്രപതി പ്രണബ് മുഖര്ജി മുതല് ചൊവ്വാ ദൗത്യത്തില് ഇതുവരെ വിജയം കണ്ടിട്ടില്ലാത്ത അയല്രാജ്യമായ ചൈന വരെ ഐ.എസ്.ആര്.ഒ.യെ പ്രശംസകൊണ്ട് മൂടി. ചൊവ്വാദൗത്യത്തില്‍ നേരത്തെതന്നെ വിജയം കൈവരിച്ച അേമരിക്കയും ഐ.എസ്.ആര്‍.ഒ.യെ അഭിനന്ദിച്ചു.
ഐ.എസ്.ആര്.ഒ. സംഘത്തിന് ഹൃദയംനിറഞ്ഞ അഭിനന്ദനം അറിയിച്ച രാഷ്ട്രപതി, രാഷ്ട്രം ഈ നേട്ടത്തില് അഭിമാനിക്കുന്നുവെന്ന് ട്വിറ്ററില് കുറിച്ചു. ഇതൊരു നാഴികക്കല്ലാണെന്നായിരുന്നു ഉപരാഷ്ട്രപതി ഹമീദ് അന്‌സാരിയുടെ പ്രതികരണം. നേട്ടത്തിനുവേണ്ടി പ്രവര്ത്തിച്ച ശാസ്ത്രജ്ഞരെ രാജ്യം മുഴുവന് സല്യൂട്ട് ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
അടുത്ത തലമുറയ്ക്കുള്ള പ്രചോദനമാണിതെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചു. സ്വാതന്ത്ര്യം ലഭിച്ചശേഷം എടുത്തുപറയാവുന്ന പ്രധാന നേട്ടങ്ങളിലൊന്നാണ് മംഗള്‍യാനെന്നും അവര് അഭിപ്രായപ്പെട്ടു. കോണ്ഗ്രസ് ജനറല് സെക്രട്ടറി ദിഗ്വിജയ് സിങ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, ആം ആദ്മി പാര്ട്ടി അധ്യക്ഷന് അരവിന്ദ് കെജ്രിവാള്, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവരും ഐ.എസ്. ആര്.ഒ.യെ അഭിന്ദനിച്ചു.
ഇന്ത്യക്ക് മാത്രമല്ല മാനവരാശിയുടെ ബഹിരാകാശ ദൗത്യത്തില്തന്നെ ഇതൊരു നാഴികക്കല്ലാണെന്നായിരുന്നു ചൈനയുടെ പ്രതികരണം. ഇന്ത്യയെ എല്ലാ അഭിനന്ദനവും അറിയിക്കുന്നതായി ചൈനാ വിദേശകാര്യ വക്താവ് ഹുവ ചുനിയിങ് പറഞ്ഞു. ബഹിരാകാശ ദൗത്യത്തില് ഇന്ത്യയുമായി സഹകരിക്കുമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ആദ്യ ദൗത്യത്തില്‍ തന്നെ വിജയം കൈവരിക്കാനായത് അതുല്യനേട്ടമാണെന്ന് ഇന്ത്യയിലെ യു.എസ്. സ്ഥാനപതി കാര്യാലയം പ്രസ്താവനയില്‍ പറഞ്ഞു.