ആയിരക്കണക്കിന് ശാസ്ത്രജ്ഞരുടെ കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് 'മംഗള്‍യാന്‍'. ഐ. എസ്.ആര്.ഒയുടെ ഓരോ സെന്ററിലേയും ശാസ്ത്രജ്ഞര് ദൗത്യവിജയത്തിന് അണിനിരന്നു. എല്ലാറ്റിനും മേല്‌നോട്ടം വഹിച്ചും ചുമതലയേറ്റെടുത്തും ചെയര്മാന്‌ഡോ. കെ.രാധാകൃഷ്ണനുമാണ്ടായിരുന്നു
മംഗള്യാന് പ്രോഗ്രാം ഡയറക്ടര് ഡോ. എം. അണ്ണാദുെരെ, പ്രൊജക്ട് ഡയറകടര് എസ്. അരുണന്, മിഷന് ഡയറക്ടര് ഡോ. വി. കേശവരാജു, ഓപ്പറേഷന് ഡയറക്ടര് റോബര്ട്ട്, പി.എസ്.എല്.വി. പദ്ധതികളുടെ പ്രൊജക്ട് ഡയറക്ടര് പി.കുഞ്ഞികൃഷ്ണന്, വിക്രം സാരാഭായ് സ്‌പേസ് സെന്റര് ഡയറക്ടര് എസ്.രാമകൃഷ്ണന് എന്നിവര് പദ്ധതിയുടെ മുന്നിരയില്ത്തന്നെയുണ്ടായിരുന്നു.
പ്രധാന എന്‍ജിന് (ലാം) നിര്മ്മിച്ച ഐ.എസ്.ഒ. യുടെ എല്.പി.സി. സെന്ററിന്റെ ഡയറട്കര് ഡോ. കെ. ശിവന്, പി.എസ്.എല്.വിയുടെ അസോസിയേറ്റ് പ്രൊജകട് ഡയറക്ടര് ബി. ജയകുമാര്, റെയ്ഞ്ച് ഓപ്പറേഷന് ഡയറക്ടര് എം.എസ്. പനീര്‌ശെല്വം, വിക്രം സാരാഭായ് സ്‌പേസ് സെന്റര് ഡയറക്ടര് എസ്. രാമകൃഷ്ണന്, സാറ്റലെറ്റ് അപ്ലിക്കേഷന് സെന്റര് ഡയറക്ടര് എ.എസ്. കിരണ് കുമാര്, സതീഷ് ധവാന് സ്‌പേസ് സെന്റര് ഡയറക്ടര് എം.വൈ. പ്രസാദ്, മിഷന് ഡിസൈനര് വി. ആദിമൂര്ത്തി, ഇസ്ട്രാക് ഡയറക്ടര് ബി.എസ്. ചന്ദ്രശേഖര്, പെ ലോഡ് ഡയറകടര് എസ്.കെ. ശിവകുമാര് എന്നിവരും ചൊവ്വ ദൗത്യത്തിന് പിന്നില് പ്രവര്ത്തിച്ച പ്രമുഖരില്‍പ്പെടും.


ഡോ. കെ രാധാകൃഷ്ണന്


ഐ.എസ്.ആര്.ഒ. ചെയര്മാന്

ദൗത്യത്തിന്റെ പൂര്ണ ചുമതലയും മേല്‌നോട്ടവും. തൃശ്ശൂര് ഇരിങ്ങാലക്കുട സ്വദേശി. 1971ല് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില് ഏവിയോണിക് എന്‍ജിനീയറായി ജോലിയില് പ്രവേശിച്ചു. ചന്ദ്രയാന് ഒന്ന് ദൗത്യത്തിലും മുഖ്യ പങ്ക് വഹിച്ചു. രാജ്യം പത്മഭൂഷന് നല്കി ആദരിച്ചു. കഥകളി അഭ്യസിച്ചിട്ടുണ്ട്. സംഗീതജ്ഞന് കൂടിയാണ്.


എം അണ്ണാദുൈര


പ്രോഗ്രാം ഡയറക്ടര്

മംഗള്യാനിന്റെ പ്രോഗ്രാം ഡയറക്ടര്‍. ചന്ദ്രയാന് ഒന്നിന്റെയും പ്രോഗ്രാം ഡയറക്ടറായിരുന്നു. ചന്ദ്രയാന് രണ്ടിന്റെ ചുമതലയും ഇദ്ദേഹത്തിനാണ്. ഇന്ത്യയുടെ വിദൂര സംവേദന ഉപഗ്രഹങ്ങളുടെ നിര്മ്മാണത്തിനും നേതൃത്വം നല്കുന്നു. തമിഴ്‌നാട് സ്വദേശി. 1982ല്‍ ഐ.എസ്.ആര്ഒയിലെത്തി. 1992 മുതല് ഇന്‌സാറ്റ് ഉപഗ്രഹ വിക്ഷേപണത്തിന്റെ മിഷന് ഡയറക്ടറായിരുന്നു.


എസ് അരുണന്


പ്രൊജക്ട് ഡയറക്ടര്

മംഗള്‍യാന്‍ പ്രോജക്ട് ഡയറക്ടര്‍. പേടകം നിര്‍മിക്കുന്നതിലും ദൗത്യത്തിനുള്ള ആശയവിനിമയ സംവിധാനം വികസിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. 'ലാം' ജ്വലനത്തിന് നേതൃത്വം നല്‍കി. പേടകം സഞ്ചരിക്കേണ്ട ഭ്രമണ പഥം 12 മാസം കൊണ്ട് പൂര്ത്തിയാക്കിയതും സംഘത്തിന്റെ നേതാവ്. തമിഴ്‌നാട്ടിലെ നെല്ലായ് സ്വദേശി. 1984ല്‍ വി.എസ്.എസ്.സിയില്‍ ജോലിയില്‍ പ്രവേശിച്ചു. കേരളവുമായി അടുത്ത ബന്ധം.


എസ്.കെ.ശിവകുമാര്‍


സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍

പേടക നിര്മ്മാണത്തിന് നേതൃത്വം നല്കി. പേടകത്തില് നിന്ന് സന്ദേശം സ്വീകരിക്കുന്ന പീനിയയിലെ ഐ.എസ്.ആര്.ഒ. ടെലിമെട്രി ട്രാക്കിങ് ആന്ഡ് കമാന്റ് നെറ്റ്വര്ക്ക് മേധാവിയായും പ്രവര്ത്തിച്ചു.


ഡോ. വി. കേശവരാജു


മിഷന് ഡയറക്ടര്

ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് സെന്ററില്‍ നിന്ന് ചൊവ്വ ദൗത്യത്തെ നിയന്ത്രിച്ച സംഘത്തിന്റെ നേതാവ്. ചൊവ്വയുടെ ഭ്രമണപഥത്തിലേക്കുള്ള യാത്രയില് പേടകത്തെ നിരീക്ഷിച്ചിരുന്നത് ഈ സംഘമായിരുന്നു. 30 വര്‍ഷമായി വിവിധ ദൗത്യങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നു.


പി. കുഞ്ഞികൃഷ്ണന്


പി.എസ്.എല്.വി. പ്രൊജക്ട് ഡയറക്ടര്

മംഗള്‍യാനെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ച പി.എസ്.എല്.വി.സി. 25ന്റെ മിഷന് ഡയറക്ടര്‍. മലയാളി. പി.എസ്.എല്. വിയുടെ എട്ട് ദൗത്യങ്ങള് കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തില് വിജയം കണ്ടു. 2009 മുതല് പി.എസ്. എല്.വി. ദൗത്യത്തിന്റെ ചുക്കാന് പിടിക്കുന്നു. ചന്ദ്രയാന്1നെയും വിജയകരമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാന് പി.എസ്.എല്. വിക്ക് കഴിഞ്ഞിരുന്നു.