ഏറ്റവും കുറഞ്ഞ ചെലവിലും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിലും ഗ്രഹാന്തര ദൗത്യങ്ങള് വിജയിപ്പിക്കാന് ഇന്ത്യക്കാകുമെന്ന് 'മംഗള്യാന്' തെളിയിച്ചു. 2012ലെ സ്വാതന്ത്ര്യദിനാഘോഷത്തിലാണ് അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ് ചൊവ്വാ ദൗത്യം പ്രഖ്യാപിക്കുന്നത്. പിന്നീട് 15 മാസമേ വിക്ഷേപണത്തിനു വേണ്ടിവന്നുള്ളൂ. 300 ദിവസത്തെ കാത്തിരിപ്പിനൊടുവില് ദൗത്യം വിജയം കണ്ടു. ഭൂമിയെചുറ്റുന്ന ആദ്യ ഘട്ടം, സൂര്യനെ ചുറ്റുന്ന ഘട്ടം, ചൊവ്വയെ ചുറ്റുന്ന അന്തിമഘട്ടം എന്നിങ്ങനെ 'മംഗള്യാ'ന്റെ യാത്രയ്ക്ക് മൂന്നു ഘട്ടങ്ങളാണുണ്ടായിരുന്നത്. ചൊവ്വയിലേക്കുള്ള യാത്രയില് മൂന്നു തവണ സഞ്ചാരപഥം തിരുത്തി.
05/11/2013 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്‌പേസ് സെന്ററില് നിന്ന് പി.എസ്.എല്.വി സി25 ഉപയോഗിച്ച് പേടകം വിക്ഷേപിച്ചു. ഭൂമിയില് നിന്ന് 23550 കിലോമീറ്റര് വരെ അകലെയുള്ള താത്കാലിക ദീര്ഘവൃത്തപഥത്തിലെത്തി
7/11. ആദ്യ ഭ്രമണപഥ വികസനം വിജയകരം. ദ്രവ ഇന്ധന എന്ജിന് 416 സെക്കന്ന്ഡ് ജ്വലിപ്പിച്ചു ഭൂമിയില് നിന്നുള്ള ഏറ്റവും കൂടിയ ദൂരം (അപ്പോജി) 28,852 കി.മീയാക്കി
8/11രണ്ടാമത്തെ പഥ വികസനം. എന്ജിന് 570.6 സെക്കന്ഡ് ജ്വലിപ്പിച്ച് അപ്പോജി 40186 കി.മീയാക്കി
9/11എന്ജിന് 707 സെക്കന്ഡ് ജ്വലിപ്പിച്ച് പഥം വികസിപ്പിച്ചു. പേടകത്തെ ഭൂമിയില് നിന്ന് 71636 കി.മീ അകലെയാക്കി
12/11 വീണ്ടും പഥ വികസനം. എന്ജിന് 303.8 സെക്കന്ഡ് ജ്വലിപ്പിച്ച് പേടകത്തെ 1,18642 കി.മീ. അകലെയാക്കി.
16/11 ജ്വലനം 243.5 സെക്കന്ഡ്. അപ്പോജി 1,92874 കിലോമീറ്റര്
1/12 എന്ജിന് 1328.89 സെക്കന്ഡ് ജ്വലിപ്പിച്ച് പേടകത്തെ ഭൂമിയുടെ സ്വാധീന വലയത്തില് നിന്ന് മോചിപ്പിച്ച് സൂര്യനുചുറ്റുമുള്ള പഥത്തിലാക്കി.
2/12 പേടകം ഭൂമിയില് നിന്ന് 5,36000 കിലോമീറ്റര് സഞ്ചരിച്ചു. ചന്ദ്രന്റെ ഭ്രമണപഥവും കടന്നു പോയി.
4/12 പേടകം ഭൂമിയുടെ ആകര്ഷമേഖല പൂര്ണമായും വിട്ടു.
11/12 പേടകത്തിന്റെ ആദ്യ സഞ്ചാരപഥം തിരുത്തല് വിജയം.
11/2/2014മംഗള്യാന് യാത്ര 100 ദിവസം പിന്നിട്ടു
12/6രണ്ടാമത്തെ സഞ്ചാരപഥം തിരുത്തല് വിജയകരം.
15, 16/9 ചൊവ്വാ പഥപ്രവേശന നിര്‌ദേശങ്ങള് മുന്കൂട്ടി പേടകത്തിനു നല്കി.
22/9 ഡിസംബര് ഒന്നിനുശേഷം വിശ്രമത്തിലിരുന്ന പ്രധാന എന്ജിന്റെ (ലാം എന്ജിന്) പരീക്ഷണ ജ്വലനവും പഥം തിരുത്തലും വിജയം.
24/9പേടകം ചൊവ്വയുടെ ഭ്രമണപഥത്തില് പ്രവേശിച്ചു.