തിരുവനന്തപുരം: മംഗള്‍യാന്‍ ദൗത്യം വിജയിച്ചതിന് തൊട്ടുപിന്നാലെ മന്ത്രിസഭായോഗത്തില്‍നിന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന് ഫോണ്‍വിളി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. രാധാകൃഷ്ണനെ വിളിച്ചത്. കേരളത്തിന്റെ ആദരം അറിയിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓരോ ഭാരതീയന്റെയും അഭിമാനം മാനംമുട്ടെ വളര്‍ത്തിയ ദൗത്യമാണിതെന്ന് മന്ത്രിസഭാേയാഗത്തിനുശേഷം അദ്ദേഹംപറഞ്ഞു.
ഡോ. രാധാകൃഷ്ണനും സഹപ്രവര്‍ത്തകര്‍ക്കും തലസ്ഥാനത്ത് സ്വീകരണം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.മംഗള്‍യാന്‍ ഫെലോഷിപ്പ്ചൊവ്വ ദൗത്യത്തിന്റെ വിജയസൂചകമായി സംസ്ഥാന ശാസ്ത്രസാങ്കേതിക സമിതി പത്ത് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകള്‍ക്കും നൈപുണ്യ വികസനത്തിനും ബഹിരാകാശ ഗവേഷണം ഉപയോഗപ്പെടുത്താനായാണ് ഇത്. 30,000 രൂപവീതം രണ്ടുവര്‍ഷത്തേക്കാണ് ഫെലോഷിപ്പ്.