rohan premരോഹന്‍ പ്രേം
കപ്പുയര്‍ത്തുമെന്ന് ഞാന്‍ കരുതുന്ന ടീം ദക്ഷിണാഫ്രിക്കയാണ്. വളരെയധികം പ്രതിഭാധനരായ കളിക്കാര്‍ നിറഞ്ഞ മികച്ച ഒരു ടീമാണ് അത്.

Sachin Babyസച്ചിന്‍ ബേബി
ഇന്ത്യയാണ് എന്റെ ഫേവറൈറ്റ്. ഒരു നല്ല പ്ലേയിംഗ് യൂണിറ്റായി മാറാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയല്ലെങ്കില്‍ സാധ്യത ഓസ്‌ട്രേലിയയക്കാണ്. ഐപിഎല്ലില്‍ കളിക്കാന്‍ വന്നതിലൂടെ ഓസ്‌ട്രേലിയന്‍ ടീമിലുള്ള പലര്‍ക്കും ഇന്ത്യെയെന്നാല്‍ രണ്ടാം വീടാണ്.

V.A.Jagadeeshവി.എ.ജഗദീഷ്
ഇന്ത്യയ്ക്കാണ് സാധ്യത കൂടുതല്‍. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ടീം വളരെ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. യുവരാജ്, റെയ്‌ന, ധോനി തുടങ്ങിയ അസാമാന്യ പ്രതിഭകളുടെ സാന്നിധ്യം തീര്‍ച്ചയായും ടീമിന് ഗുണം ചെയ്യും. ഓസ്‌ട്രേലിയയും കിരീട സാധ്യതയുള്ള മറ്റൊരു കരുത്തുറ്റ സംഘമാണ്.

Raifi Vincent Gomezറൈഫി വിന്‍സെന്റ് ഗോമസ്
ഇന്ത്യ കപ്പുയര്‍ത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കൃത്യസമയത്ത് കോലി, ധോണി, യുവ്‌രാജ് തുടങ്ങിയവരൊക്കെ ഫോമിലേക്കെത്തിയത് ശുഭസൂചനയാണ.് ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആശിശ് നെഹ്‌റയെ ഉള്‍പ്പെടുത്തിയത് വളരെ ഉചിതമായ തീരുമാനമാണ്. പരിചയസമ്പന്നരായ നെഹ്‌റ തീര്‍ച്ചയായും ഇന്ത്യയുടെ തുരുപ്പുചീട്ടാണ്. ഐപിഎല്ലില്‍ പൂനെ വാരിയേഴ്‌സിന് വേണ്ടി കളിക്കുമ്പോള്‍ നെഹ്‌റ എന്റെ സഹകളിക്കാരനായിരുന്നു. ആ അനുഭവം വച്ചുപറയട്ടെ നെഹ്‌റ തികച്ചും ഒരു റോള്‍ മോഡല്‍ ആണ്. പ്രായം മിക്കവരുടെയും കരിയറിനെ ബാധിക്കുന്ന ഒരു ഘടകമാണ്. എന്നാല്‍ കളിയോടുള്ള അര്‍പ്പണമനോഭാവം കൊണ്ട് പ്രായത്തിന്റെ ന്യൂനതയെ മറികടക്കാന്‍ നെഹ്‌റ കഠിനശ്രമം നടത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ശാരീരികക്ഷമത കാത്തു സൂക്ഷിക്കുന്നതില്‍ നെഹ്‌റ ഏറെ ശ്രദ്ധാലുവാണ്. ആഹാരം, വര്‍ക്കൗട്ട്, ജിം സെഷനുകള്‍ എന്നിവയിലൊന്നും ഒട്ടും വിട്ടുവീഴ്ച വരുത്താത്ത താരമാണ് നെഹ്‌റ. നെഹ്‌റയുടെ 4 ഓവറുകള്‍ നിര്‍ണായകമാവുമെന്ന് തീര്‍ച്ച. മറ്റു ഏഷ്യന്‍ രാജ്യങ്ങളും പ്രത്യേകിച്ച് ശ്രീലങ്ക, ബംഗ്ലാദേശ്, കിരീട സാധ്യതയുള്ള ടീമുകളാണ്.

K.S.Monishകെ.എസ്.മോനിഷ്
ടൂര്‍ണ്ണമെന്റിലെ ഏറ്റവും ശക്തവും സന്തുലിതവുമായ ടീം ഇന്ത്യ തന്നെയാണ്. എന്റെ ഫേവറിറ്റും ഇന്ത്യ തന്നെ. കളിയുടെ സമസ്ത മേഖലകളിലും നല്ല ഒരു യൂണിറ്റായി വര്‍ത്തിക്കാന്‍ ടീമിന് കഴിയുന്നു എന്നതുതന്നെയാണ് ഇന്ത്യയെ എന്റെ ഇഷ്ട ടീമാക്കുന്നത്. കൂടാതെ നാട്ടില്‍ കളിക്കുന്നതിന്റെ ഇന്ത്യയ്ക്കാണല്ലോ.

Prasanth.Pപ്രശാന്ത് പത്മനാഭന്‍
ഈ ടൂര്‍ണ്ണമെന്റിലെ മികച്ച ടീമാണ് ഇന്ത്യ. ടീമിലെത്തിയ പുതുമുഖങ്ങളെല്ലാം തന്നെ പ്രകടനം കൊണ്ട് കഴിവ് തെളിയിച്ചവരാണ്. ഏഷ്യാകപ്പിലെ വിജയം തീര്‍ച്ചയായും ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ ലോകത്തെ ഏറ്റവും മികച്ച നായകനാണ് ധോനി. ധോനിയുടെ പരിചയസമ്പന്നതയും നേതൃപാടവവും ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാണ്. ഇന്ത്യ കഴിഞ്ഞാല്‍ കിരീടനേട്ടത്തിന് ഏറ്റവും കൂടുതല്‍ സാധ്യത ദക്ഷിണാഫ്രിക്കക്കാണ്. ഒരു പറ്റം മികച്ച കളിക്കാരാണ് അവരുടെ ശക്തി.