റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമിനെ പിന്തുണക്കാന്‍ ഇനി ദേശീയ പതാകയുടെ ഇമോജിയും. ഇന്ത്യയുടെ ടെന്നീസ് താരം സാനിയ മിര്‍സയാണ് ദേശീയ പതാകയുടെ ഇമോജി പുറത്തിറക്കിയത്. റിയോയില്‍ ടെന്നീസ് ടീമംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടയില്‍ വീഡിയോ സംഭാഷണത്തിലൂടെയാണ് സാനിയ ഇമോജി ലോഞ്ച് ചെയ്തത്.

ഈ വീഡിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ സാനിയ പങ്കുവെക്കുകയും ചെയ്തു. ഇമോജി പുറത്തിറക്കാനായതില്‍ അഭിമാനിക്കുന്നുവെന്നും സാനിയ പറഞ്ഞു. ടെന്നീസ് ടീമംഗങ്ങള്‍ റിയോയില്‍ പരിശീലിക്കുന്ന ഫോട്ടോയും സാനിയ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.