ചില രാജ്യങ്ങള്‍ക്ക് ഒളിമ്പിക്സില്‍ സ്വര്‍ണം നേടുക എന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ 2016 റിയോ ഒളിമ്പിക്സില്‍ ആദ്യമായി സ്വര്‍ണ നേട്ടം കൈവരിച്ച ചില രാജ്യങ്ങളുമുണ്ട്. 2016 റിയോ ഒളിമ്പിക്സില്‍ ഒളിമ്പ്യന്‍മാരുടെ സ്വതന്ത്ര ടീം ഉള്‍പ്പടെ പത്ത് രാജ്യങ്ങളാണ് ഒളിമ്പിക്‌സ് സ്വര്‍ണം എന്ന അപൂര്‍വ്വ നേട്ടം കൈവരിച്ചത്.

1996 ലെ അറ്റ്ലാന്‍ഡാ ഒളിമ്പിക്സിലാണ് ഇതിനു മുന്‍പ് ഇതിലേറെ രാജ്യങ്ങള്‍ ആദ്യമായി ഒളിമ്പിക് സ്വര്‍ണം നേടിയിട്ടുള്ളത്. അന്ന് 16 രാജ്യങ്ങളാണ് ഒളിമ്പിക്‌സിലെ തങ്ങളുടെ ആദ്യ സ്വര്‍ണം നേടിയത്.

റിയോ മറ്റൊരു ചരിത്ര മുഹൂര്‍ത്തതിന് കൂടി സാക്ഷിയായി. ഒളിമ്പിക്‌സില്‍ 1000 സ്വര്‍ണം നേടുന്ന ആദ്യ രാജ്യമെന്ന അപൂര്‍വ നേട്ടം അമേരിക കൈവരിക്കുന്നതിനും റിയോ ഒളിമ്പിക്സ് സാക്ഷ്യം വഹിച്ചു. 

ആദ്യമായി ഒളിമ്പിക് സ്വര്‍ണം നേടിയ പത്ത് രാജ്യങ്ങളെ നോക്കാം

 ബഹ്റിന്‍
 

1

റുത്ത് ജെബറ്റ് ആണ് ബഹറിന് അഭിമാന നിമിഷം സമ്മാനിച്ചത്. കെനിയയില്‍ ജനിച്ച റുത്ത് ബഹ്റിന് വേണ്ടിയാണ് മത്സരിക്കുന്നത്. വനിതകളുടെ സ്റ്റീപള്‍ചേസിലാണ് റുത്ത് സ്വര്‍ണം നേടിയത്. ഒമ്പതാം ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ബഹ്റിന്റെ ആദ്യ സ്വര്‍ണമാണിത്.

ഫിജി

3

പുരുഷന്‍മാരുടെ റഗ്ബിയിലാണ് ഫിജി തങ്ങളുടെ ആദ്യ സ്വര്‍ണം നേടിയത്. ഫിജിയുടെ 14-ാം ഒളിമ്പിക്സിലാണ് തങ്ങളുടെ ആദ്യ സ്വര്‍ണം നേടിയത്. 


ഒളിമ്പ്യന്‍മാരുടെ സ്വതന്ത്ര ടീം

4

ഫെഹദ് അല്‍ ദിഹാനി എന്ന കുവൈറ്റ് പട്ടാള ഉദ്യോഗസ്ഥനിലൂടെയാണ് ഒളിമ്പിക്‌സ് ചരിത്രത്തിലെ ആദ്യ സ്വര്‍ണം ഒളിമ്പ്യന്‍മാരുടെ സ്വതന്ത്ര ടീം സ്വന്തമാക്കിയത്. കുവൈറ്റിനെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയത് മൂലമാണ് ഒളിമ്പിയന്‍മാരുടെ സ്വതന്ത്ര ടീമിനു വേണ്ടി ഫെഹദ് മത്സരിക്കാനിറങ്ങിയത്. ടബിള്‍ ട്രാപ് ഷൂട്ടിങ്ങിലാണ് ഫെഹദ് സ്വര്‍ണം നേടിയത്.


ഐവറി കോസ്റ്റ് 

8

ചെക്ക് സള്ളാ ജൂനിയര്‍ സിസേയിലൂടെയാണ് ഐവറി കോസ്റ്റ് ആദ്യ സ്വര്‍ണം നേടിയത്. തായിക്കോണ്ടയിലാണ് ഐവറി കോസ്റ്റിനു വേണ്ടി ചെക്ക് സ്വര്‍ണം നേടിയത്. ഐവറി കോസ്റ്റിന്റെ 14-ാം ഒളിമ്പിക്‌സായിരുന്നു റിയോയിലേത്. 

ജോര്‍ദാന്‍

9

അഹമ്മദ് അബുഘോഷാണ് ജോര്‍ദാന്‍ ഒളിമ്പികിസലെ ആദ്യ സ്വര്‍ണം നേടിയത്. ജോര്‍ദാന്റെ 10-ാം ഒളിമ്പിക്‌സാണ് റിയോയിലേത്. തായിക്കോണ്ടയിലാണ് അബുഘോഷ് സ്വര്‍ണം നേടിയത്. 


കൊസോവോ

6

മജലിന്‍ദാ കെല്‍മെന്‍ഡിയിലൂടെയാണ് കൊസോവോ തങ്ങളുടെ ആദ്യ ഒളിമ്പകിസില്‍ തന്നെ സ്വര്‍ണം സ്വന്തമാക്കിയത്. ജൂഡോയിലാണ് മജലിന്‍ദാ സ്വര്‍ണം നേടിയത്. 2014 ലാണ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി കോസോവോയ്ക്ക് ഒളിമ്പിക്‌സ് യോഗ്യത നല്‍കിയത്. ആദ്യ ഒളിമ്പിക്‌സില്‍ തന്നെ സ്വര്‍ണം നേടാന്‍ കൊസോവോയ്ക്ക് കഴിഞ്ഞു.

പ്യൂര്‍ട്ടോറിക്കോ

10

ലോക റാങ്കിങ്ങില്‍ 34-ാം സ്ഥാനത്തു നിന്ന താരമായിരുന്നു പ്യൂട്ടോറിക്കയുടെ മോണിക്ക പ്യൂഗ്. ഗ്രാന്‍ഡ്സ്ലാമിലെ ഏറ്റവും മികച്ച പ്രകടനം 2013 ല്‍ വിംബിള്‍ഡണിന്റെ നാലാം റൗണ്ടില്‍ എത്തിയത്. എന്നാല്‍ 2016 റിയോ ഒളിമ്പിക്‌സിലൂടെ പുതിയ ചരിത്രം രചിക്കുകയായിരുന്നു.

വനിതാ സിംഗിള്‍സ് ഫൈനലില്‍ ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബറെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ മോണിക്ക കീഴടക്കിയപ്പോള്‍ അത് ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായമാണ് എഴുതിച്ചേര്‍ത്തത്. ഒളിമ്പിക്‌സില്‍ 18-ാം തവണ പങ്കെടുക്കുന്ന പ്യൂട്ടോറിക്കയുടെ ആദ്യ സ്വര്‍ണമാണ് മോണിക്ക നേടി കൊടുത്തത്. 

സിംഗപൂര്‍

2

അമേരിക്കയുടെ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സിനെ അട്ടിമറിച്ച് സിംഗപൂരിന്റെ ജോസഫ് സ്‌കൂളിങ് സ്വര്‍ണം നേടിയത്. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസിലാണ് ജോസഫിന്റെ അവൂര്‍വ നേട്ടം. 16-ാം തവണ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന സിംഗപൂരിന്റെ ആദ്യ സ്വര്‍ണമാണിത്.

താജിക്കിസ്താന്‍ 

5

ദില്‍ഷോദ് നാസരോവിലൂടെയാണ് താജിക്കിസ്താന്‍ ഒളിമ്പിക് ചരിത്രത്തിലെ ആദ്യ സ്വര്‍ണം നേടിയത്.ആണുങ്ങളുടെ ഹാമര്‍ ത്രോയിലാണ് ദില്‍ഷോദ് സ്വര്‍ണം നേടിയത്. ഇത് ആറാം തവണയാണ് താജിക്കിസ്താന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്.

വിയറ്റ്‌നാം

7

10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ ഹുവാങ് സുവാന്‍ വിന്‍ ആണ് വിയറ്റ്‌നാമിനായി ഒളിമ്പിക്‌സ് ചരിത്രത്തിലെ ആദ്യ സ്വര്‍ണം നേടിയത്. വിയറ്റനാമിന്റെ 15-ാം ഒളിമ്പിക്‌സാണിലാണ് ആദ്യ സ്വര്‍ണ നേട്ടം. 

ചിത്രങ്ങള്‍ക്ക് കടപ്പാട്: എ.പി, ഗെറ്റി ഇമേജസ്‌