റിയോ ഡി ജനെയ്‌റോ:  ഇന്ത്യയുടെ ബാഡ്മിന്റണ്‍ ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ എത്തിയ പി. വി. സിന്ധുവിന് ലോകത്തിന്റെ നാനാദിക്കില്‍ നിന്നും അഭിനന്ദന പ്രവാഹം. രാഷ്ട്രീയ സാംസ്‌കാരിക കലാരംഗത്ത് നിന്നുള്ള പ്രമുഖര്‍ സിന്ധുവിന് ആശംസകളുമായി രംഗത്ത് വന്നു. "മികച്ച പ്രകടനം പുറത്തെടുത്ത സിന്ധുവിന് എല്ലാ ആശംസകളും നേരുന്നു" എന്നാണ് ബാറ്റിങ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ട്വീറ്റ്. :ഇന്ത്യയെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ച സിന്ധുവിന് എല്ലാ ആശംസകളും നേരുന്നു" എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്.

 അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യക്കായി വ്യക്തഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ താരവുമാകാന്‍ സിന്ധുവിന് ഒരു ജയം കൂടെ മതി. വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ കരോളിന മാരിനെയാണ് സിന്ധു നേരിടുക. വെള്ളിയാഴ്ച വൈകിട്ട് 7.30 മുതലാണ് മത്സരം.