മെഡല്‍ പ്രതീക്ഷകളുമായി ഇന്ത്യന്‍ സംഘം റിയോയിലെ ഒളിമ്പിക്‌സ് ഗ്രാമത്തിലെത്തി. യാത്രയുടെ ഓരാ നിമിഷവും നന്നായി ആസ്വദിച്ച ശേഷമാണ് ശ്രീജേഷും സംഘവും റിയോയില്‍ ലാന്‍ഡ് ചെയ്തത്. സ്‌പെയ്‌നിലെ മാഡ്രിഡ് വഴി റിയോയിലെത്തിയ ഇന്ത്യന്‍ ടീം ഒളിമ്പിക്‌സ് വില്ലേജിലെ സൗകര്യങ്ങളില്‍ തൃപ്തരാണ്.

ഒളിമ്പിക്‌സ് വില്ലേജ് മനോഹരമായിരിക്കുന്നുവെന്ന്‌ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ ശ്രീജേഷ് പറയുന്നു. മാഡ്രിഡില്‍ നിന്ന് റിയോയിലേക്ക് പോകാന്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ടീം ബസ്സിലിരുന്ന് ഇന്ത്യന്‍ ടീം പാടിയ പാട്ടും ശ്രീജേഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ദി വോയ്‌സ് ഓഫ് ഇന്ത്യ'  എന്ന പേരിലാണ് ശ്രീജേഷ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.