ത് റിയോയോ അതോ കേരളമോ? റിയോയിലെത്തിയ മലയാളി താരങ്ങള്‍ ആദ്യം ഒന്നമ്പരന്നു. കാര്യം മറ്റൊന്നുമല്ല...ഭക്ഷണം കഴിക്കാനായി ഗെയിംസ് വില്ലേജിലെ ഫുഡ് കോര്‍ട്ടിലെത്തിയപ്പോള്‍ മുന്നില്‍ വിളമ്പി വെച്ചിരിക്കുന്നത് നമ്മുടെ സ്വന്തം കപ്പയും കാന്താരി മുളകും. ഒപ്പം വരട്ടിയ പോത്തിറച്ചിയും..

അപ്പോള്‍ തന്നെ കപ്പയുടെയും പോത്തിറച്ചിയുടെയും ഫോട്ടോയെടുത്ത് പി.ആര്‍ ശ്രീജേഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇത് കേരളമോ ബ്രസിലോ എന്നതു തന്നെയായിരുന്നു ശ്രീജേിന്റെയും അമ്പരപ്പ്. 

അതേ സമയം ട്രിപ്പിള്‍ ജമ്പില്‍ മത്സരിക്കുന്ന രഞ്ജിത് മഹേശ്വരിയും 800 മീറ്റര്‍ താരം ജിന്‍സണ്‍ ജോണ്‍സണും റിലേയില്‍ മത്സരിക്കുന്ന കുഞ്ഞു മുഹമ്മദും അനില്‍ഡ തോമസും 400 മീറ്ററില്‍ മത്സരിക്കുന്ന മുഹമ്മദ് അനസും ഒളിമ്പിക്‌സ് വില്ലേജ് ചുറ്റിക്കാണുന്ന തിരക്കിലായിരുന്നു. പരിശീലകന്‍ മുഹമ്മദ് കുഞ്ഞിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. 

രഞ്ജിത് മഹേശ്വരിക്ക് ഇത് മൂന്നാമത്തെ ഒളിമ്പിക്‌സാണെങ്കില്‍ ആദ്യ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന അമ്പരപ്പോടെയാണ് ജിന്‍സണ്‍ കാഴ്ച്ചകള്‍ കണ്ടു നടന്നത്. ഒളിമ്പിക് വില്ലേജിലെ സൗകര്യങ്ങളിലും പരിശീലന സൗകര്യങ്ങളിലും മലയാളി താരങ്ങള്‍ സംത്യപ്തരാണ്. സൗകര്യങ്ങള്‍ വളരെ മികച്ചതാണെന്നാണ് ജിന്‍സണിന്റെ അഭിപ്രായം.

renjith
ആരോക്യരാജീവ്, സുമിത് കുമാര്‍, കുഞ്ഞുമുഹമ്മദ്,മുഹമ്മദ് അനസ്, ധരുണ്‍ എന്നിവരോടൊപ്പമുള്ള രഞ്ജിത് മഹേശ്വരിയുടെ സെല്‍ഫി

ഗെയിംസ് വില്ലേജിലെ കറക്കത്തിന് ശേഷം താരങ്ങള്‍ പരിശീലനത്തിലേക്ക് തിരിഞ്ഞു. ആഗസ്ത് 12ാം തിയ്യതിയാണ് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ തുടങ്ങുന്നത്. റിയോയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുകയെന്ന ലക്ഷ്യവുമായാണ് അത്‌ലറ്റിക് ടീം നേരത്തെ തന്നെ റിയോയിലെത്തിയത്. 

renjith

IMG-20160730-WA0016.jpg

IMG-20160730-WA0017.jpg