റിയോ ഡി ജനെയ്‌റോ:  റിയോ ഒളിമ്പിക്‌സ് ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡിയായ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

ആദ്യ റൗണ്ടില്‍ ഓസ്‌ട്രേലിയന്‍ ജോഡിയായ സാമന്ത സ്‌റ്റോസര്‍- ജോണ്‍ പിയോഴ്‌സ് സഖ്യത്തെയാണ് നാലാം സീഡായ ഇന്ത്യന്‍ ജോഡി പരാജയപ്പെടുത്തിയത്. സ്‌കോര്‍: 7-5, 6-4.

ആദ്യ സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും രണ്ടാം സെറ്റില്‍ സാനിയയും ബൊപ്പണ്ണയും അനായാസം ജയിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആന്‍ഡി മറെ-ഹെതെര്‍ വാടസ്ണ്‍ സഖ്യമാണ് ഇന്ത്യന്‍ ജോഡിയുടെ എതിരാളികള്‍.

നേരത്തെ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ-പ്രാര്‍ത്ഥന തോംബാര്‍ സഖ്യവും പുരുഷ ഡബിള്‍സില്‍ ലിയാണ്ടര്‍ പെയ്‌സ്-രോഹന്‍ ബൊപ്പണ്ണ സഖ്യവും ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു.