റിയോ ഡി ജനെയ്‌റോ:  ടെന്നീസില്‍ ഇന്ത്യയുടെ മെഡല്‍ മോഹങ്ങള്‍ക്ക് തിരിച്ചടി. ടെന്നീസ് മികസ്ഡ് ഡബിള്‍സ് വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി റൊസോള്‍-റെഡേക്ക് സ്‌റ്റെപ്പനക്ക്  സഖ്യത്തോട് പരാജയപ്പെട്ടു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജോഡിയുടെ പരാജയം. സ്‌കോര്‍: 1-6, 5-7.

നരേത്തെ സെമിഫൈനലില്‍ അമേരിക്കന്‍ ജോഡിയായ വീനസ് വില്ല്യംസ്-രാജീവ് റാം സഖ്യത്തോട് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സഖ്യം വെങ്കല മെഡലിനായുള്ള മത്സരത്തില്‍ കളിക്കാനിറങ്ങിയത്. സെമിഫൈനലിലെ നിരാശ വെങ്കല മെഡല്‍ മത്സരത്തിലും ആവര്‍ത്തിച്ചപ്പോള്‍ ലിയാണ്ടര്‍ പെയ്‌സിന് ശേഷം ഒളിമ്പിക്‌സ് ടെന്നീസില്‍ ഒരു മെഡല്‍ എന്ന ഇന്ത്യന്‍ സ്വപ്‌നങ്ങളാണ് ഇല്ലാതായത്.