റിയോ ഡി ജനെയ്‌റോ: റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവും ഗുസ്തി താരം സാക്ഷി മാലിക്കും ഒളിമ്പിക്‌സ് വില്ലേജില്‍ കണ്ടുമുട്ടി. സിന്ധുവിന്റെ വെള്ളി മെഡല്‍ നേട്ടത്തിന് ശേഷം യാദൃശ്ചികമായി ഇരുവരും കണ്ടുമുട്ടുകയായിരുന്നു.. 

സിന്ധുവിനെ കണ്ടതിനെ കുറിച്ചും ട്വിറ്ററില്‍ ഇരുവരും തമ്മിലുള്ള ഫോട്ടോ പങ്കുവെച്ച് സാക്ഷി പറഞ്ഞു. കൂടെ സിന്ധുവിന്റെ പരിശീലകനും മുന്‍ ബാഡ്മിന്റണ്‍ താരവുമായ പുല്ലേല ഗോപീചന്ദുമുണ്ടായിരുന്നു. ഗോപീചന്ദും സിന്ധുവും യഥാര്‍ത്ഥ ചാമ്പ്യന്‍മാരാണെന്നായിരുന്നു ഫോട്ടോക്ക് താഴെ സാക്ഷിയുടെ കമന്റ്.