റിയോ ഡി ജനെയ്‌റൊ: സംശയത്തിലായിരുന്നു റിയോയിലേയ്ക്കുള്ള ഉസൈന്‍ ബോള്‍ട്ടിന്റെ വരവ്. ഒടുവില്‍ എല്ലാ ആശങ്കകളും കാറ്റില്‍പ്പറത്തി സ്പ്രിന്റ് മാന്ത്രികന്‍ ആഘോഷമായി തന്നെ റിയോയിലെത്തി. ഇനി അറിയേണ്ടത് ഒരൊറ്റ കാര്യം. ബെയ്ജിങ്ങും ലണ്ടനും സാക്ഷ്യം വഹിച്ച ആ മഹാദ്ഭുതത്തിന് റിയോയും സാക്ഷിയാകുമോ?  ട്രിപ്പിള്‍ സ്വര്‍ണത്തില്‍ ട്രിപ്പിള്‍ തികയ്ക്കുമോ സ്പ്രിന്റ് മാന്ത്രികന്‍. ആര്‍ക്കും സംശയം വേണ്ട. ചരിത്രം കുറിക്കാന്‍ താന്‍ ഒരുക്കമാണെന്ന് സംശയമൊട്ടുമില്ലാതെ പറഞ്ഞിരിക്കുകയാണ് ബോള്‍ട്ട്. വെറുതെ പറയുകയല്ല, ചരിത്രം സൃഷ്ടിക്കുന്നതിന് സാക്ഷിയാകാന്‍ ആരാധകരെ റിയോയിലേയ്ക്ക് ക്ഷണിക്കുക കൂടി ചെയ്ത ജമൈക്കന്‍ വേഗരാജാവ്.

ഞാന്‍ ഉസൈന്‍ ബോള്‍ട്ടാണ്. ഞാനിവിടെ റിയോയില്‍ എത്തിയത് ചരിത്രം സൃഷ്ടിക്കാനാണ്. നിങ്ങളെല്ലാവരും ടിക്കറ്റെടുത്ത് അതിന് സാക്ഷികളാവാന്‍ വരണം. തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ബോള്‍ട്ട് പറഞ്ഞു.

ബെയ്ജിങ്ങിലും ലണ്ടനിലും 100, 200 മീറ്റര്‍ ഓട്ടത്തിലും 100 മീറ്റര്‍ റിലേയിലുമാണ് സ്വര്‍ണം നേടിയത്.