റിയോ ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോമും ദേശായി ഹോംസും ചേര്‍ന്ന് @ റിയോ  ഒളിമ്പിക്‌സ്  എന്ന പേരില്‍ സംഘടിപ്പിച്ച ഒളിമ്പിക് ക്വിസിലെ സമ്മാനജേതാക്കളെ പ്രഖ്യാപിച്ചു. നേഹ കെ. സ്വാമിനാഥന്‍, ശ്രേയസ്, ജയ രാഘവന്‍ എന്നിവര്‍ക്കാണ് സമ്മാനങ്ങള്‍ ലഭിച്ചത്. വിജയികളെ മാതൃഭൂമി ഓഫീസില്‍ നിന്ന് ഫോണില്‍ വിളിച്ച് വിവരം അറിയിക്കും.