റിയോഡി ജനെയ്‌റോ: റിയോ ഒളിമ്പിക്‌സ് ബോക്‌സിങ് ആദ്യ റൗണ്ടില്‍ ലണ്ടന്‍ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവിനെ അട്ടിമറിച്ചെത്തിയ ഇന്ത്യന്‍ താരം മനോജ് കുമാറിന് പ്രീ ക്വാര്‍ട്ടറില്‍ നിരാശ. പുരുഷ വിഭാഗം 64 കിലോഗ്രാം ലെയ്റ്റ് വാള്‍ട്ടര്‍വെയ്റ്റ് വിഭാഗത്തില്‍ ഉസ്‌ബെക്കിസ്ഥാന്റെ  ഫാസിലിദ്ദീന്‍ ഗെയ്ബനസറോവാണ് മനോജ് കുമാറിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 3--27 (3-0)

ബോക്‌സിങ്ങില്‍ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ശിവ ഥാപ്പ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ വികാസ് കൃഷ്ണയില്‍ മാത്രമാണ് ഇന്ത്യക്ക് ഇനി പ്രതീക്ഷയുള്ളത്. ചൊവ്വാഴ്ച്ചയാണ് വികാസ് കൃഷ്ണയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.