തൃപുര: ഇന്ത്യയുടെ ആദ്യ വനിതാ ജിംനാസ്റ്റിക്കായ ദിപ കര്‍മാക്കര്‍ ഇപ്പോള്‍ പരീക്ഷാ ചൂടിലാണ്. ഒളിമ്പിക്സിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ദിപയ്ക്കിനി പരീക്ഷാ കാലമാണ്. റിയോയില്‍ നിന്നും മടങ്ങിയെത്തിയ ദിപ രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷ എഴുതുന്ന തിരക്കിലാണ്.
ദിപയ്ക്ക ചൊവ്വാഴ്ചയാണ് രണ്ടാം സെമസ്റ്റര്‍ എം.എ പരീക്ഷകള്‍ ആരംഭിച്ചത്. ത്രിപുര സര്‍വകലാശാലയില്‍ വീദൂര വിദ്യാഭ്യാസത്തിലൂടെ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം പഠിക്കുകയാണ് ദിപയിപ്പോള്. ജിംനാസ്റ്റിക്സിലെന്നപോലെ ബിരുദാനന്തര ബിരുദത്തിലും ദിപ ആത്മവിശ്വാസത്തിലാണ്.
ഓരോ കാരണം പറഞ്ഞ് പരീക്ഷകള്‍ എഴുതാതിരിക്കുന്ന വിദ്യാര്‍ഥികള്‍ ദിപയെ കണ്ട് പഠിക്കണമെന്ന് സര്‍വകലാശാല അധികൃതര്‍ പറയുന്നു. ദിപ സ്പോര്‍ട്സിലെ പോലെ തന്നെ പഠനത്തിലുമുള്ള ആത്മസമര്‍പ്പണം കണ്ട് അതിശയം തോന്നിയിട്ടുണ്ടെന്നും സര്‍കലാശാല അധികൃതര്‍ പറയുന്നു.
ജിംനാസ്റ്റികില്‍ കൂടുതല്‍ സമയം ചിലവഴിക്കുമ്പോഴും വിദ്യാഭ്യാസം ഒരിക്കലും ദിപ മുടക്കിയിട്ടിലെന്ന് ദിപയുടെ കുടുംബം പറയുന്നു. റിയോയിലേക്ക് പോയപ്പോള്‍ പോലും പഠിക്കാനുള്ള പുസ്കങ്ങളുമായാണ് ദിപ പോയതെന്ന് ദിപയുടെ അമ്മ ഗൗരി പറയുന്നു.
തന്റെ മകള്‍ എപ്പോഴും പറയാറുണ്ട് സ്പോര്‍ട്സിന് അതിന്റെതായ സ്ഥാനമുണ്ട് അതു പോലെ വിദ്യാഭ്യാസത്തിനും അതിന്റേതായ സ്ഥാനമുണ്ട്. അതു കൊണ്ട് തന്നെ അവള് ബിരുദാനന്തര ബിരുദം നേടുമെന്ന് ഉറപ്പിച്ച് പറയാറുണ്ടെന്നും ദിപയുടെ അമ്മ പറഞ്ഞു.
റിയോ ഒളിമ്പിക്സില്‍ ജിംനാസ്റ്റിക്സില്‍ ഫൈനല്‍ വരെ മുന്നേറിയ ദിപ നാലാം സ്ഥാനത്തെത്തിയിരുന്നു. ജിംനാസ്റ്റിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന വനിതാ താരമാണ് ദിപ. 2020 ലെ ടോക്കിയോ ഒളിമ്പിക്സില്‍ ജിംനാസ്റ്റികില്‍ ആദ്യമായൊരു മെഡല്‍ എന്ന സ്വപ്നം ദിപയിലൂടെ നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യക്കാര്‍.