ഹൈദരാബാദ്:  റിയോയില്‍ ഇന്ത്യയുടെ അഭിമാനമായി ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടിയ പി.വി. സിന്ധുവിന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ വക ബി.എം.ഡബ്ല്യു കാര്‍ സമ്മാനിക്കും.

സച്ചിന്റെ അടുത്ത സുഹൃത്തും ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റുമായ വി. ചാമുണ്ടേശ്വരനാണ് സിന്ധുവിന് കാര്‍ നല്‍കുന്നത്. 

2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ സൈന നേവാള്‍ വെങ്കല മെഡല്‍ നേടി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സച്ചിന്‍ സൈനയക്ക് ബിഎംഡബ്ല്യു കാര്‍ സമ്മാനിച്ചിരുന്നു. 

പി.വി സിന്ധു 2012 ലെ വനിതകളുടെ ഏഷ്യന്‍ യൂത്ത് അണ്ടര്‍-19 ചാമ്പ്യന്‍ഷിപ്പ് വിജയിച്ചപ്പോള്‍ സച്ചിന്‍ സിന്ധുവിന് മാരുതി സ്വിഫ്റ്റ് കാര്‍ സമ്മാനമായി നല്‍കിയിരുന്നു.