റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സ് ടെന്നീസില്‍ ഇന്ത്യക്ക് തിരിച്ചടി. പുരുഷ വിഭാഗം ഡബിള്‍സില്‍ മെഡല്‍ പ്രതീക്ഷയിലായിരുന്ന ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്‌സ്-രോഹന്‍ ബൊപ്പണ്ണ സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.

പോളിഷ് ജോഡിയായ ലൂക്കാസ് കുബോട്ട-മാര്‍സിന്‍ മറ്റകോവ്‌സ്‌ക്കി സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 4-6,6-7.

വനിതാ വിഭാഗം ഡബിള്‍സില്‍ സാനിയ മിര്‍സ-പ്രാര്‍ത്ഥന തോംബാര്‍ സഖ്യം ചൈനയുടെ ഷൂആയി പെങ്-ഷുആയി സാങ് ജോഡിയെ നേരിടും. രാത്രി ഒരു മണിക്കാണ് മത്സരം.

ടേബിള്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന മൗമ ദാസും ആദ്യ റൗണ്ടില്‍ പുറത്തായി. റുമാനിയയുടെ ഡാനിയേല 4-0ത്തിനാണ് മൗമ ദാസിനെ തോല്‍പ്പിച്ചത്.