hockey teamന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം റിയോ ഒളിമ്പിക്‌സിന്റെ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കില്ല. ടീമിന്റെ ജേഴ്‌സി ഇതുവരെ ലഭിക്കാത്തതിനാലാണ് പങ്കെടുക്കാത്തെതെന്ന് ഹോക്കി ടീം വ്യക്തമാക്കി. 

ഇന്ത്യന്‍ ടീമിന് നല്‍കിയ ജേഴ്‌സികളില്‍ എട്ടെണ്ണം കളിക്കാര്‍ക്ക്‌ പാകമാകാത്തതാണ്. മാര്‍ച്ച് പാസ്റ്റ് ലോകം മുഴുവന്‍ കാണുമ്പോള്‍ തങ്ങള്‍ പാകമാകാത്ത ജേഴ്‌സിയുമിട്ട് അണിനിരക്കുന്നത് നാണക്കേടാകുമെന്നതിനാലാണ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ഹോക്കി ടീം പറഞ്ഞു. 

റിയോ ഒളിമ്പിക്‌സിന്റെ സംഘാടക സമിതിയാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടതെന്നും താരങ്ങള്‍ക്ക് എല്ലാ വിധത്തിലുമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്നും കായിക മന്ത്രി വിജയ് ഗോയല്‍ പ്രതികരിച്ചു. ഈ പ്രശ്‌നം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും ഗോയല്‍ വ്യക്തമാക്കി.