ന്യൂഡല്‍ഹി:  ഇന്ത്യയുടെ സംഗീത വിസ്മയം എ.ആര്‍ റഹ്മാന്‍ റിയോ ഒളിമ്പിക്‌സിന്റെ ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസിഡറാകും. ഗുഡ്‌വില്‍ അംബാസിഡറാകുന്നതില്‍ സമ്മതം അറിയിച്ചുകൊണ്ട് റഹ്മാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് കത്തെഴുതിയിട്ടുണ്ട്. 

ഇന്ത്യയുടെ സംഗീത ഇതിഹാസമായ റഹ്മാന്‍ ഒളിമ്പിക്‌സ് ഗുഡ്‌വില്‍ അംബാസിഡറാകുന്നത് കായികതാരങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത പറഞ്ഞു. ബോളിവുഡ്താരം സല്‍മാന്‍ ഖാന്‍, ഷൂട്ടിങ് താരവും ഒളിമ്പിക് വ്യക്തിഗത സ്വര്‍ണമെഡല്‍ ജേതാവുമായ അഭിനവ് ബിന്ദ്ര, സച്ചിന്‍ തെണ്ടുല്‍ക്കർ എന്നിവരാണ് ഇന്ത്യയുടെ മറ്റ് ഗുഡ്‌വില്‍ അംബാസിഡര്‍മാര്‍.