കോഴിക്കോട്: നാഗ്ജി ടൂര്‍ണമെന്റ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം സമനിലയില്‍ കലാശിച്ചു. മത്സരത്തില്‍ ഇരുടീമുകള്‍ക്കും സ്‌കോര്‍ ചെയ്യാനായില്ല. 

സെമി പ്രവേശത്തിന് ജയം അനിവാര്യമായിരുന്ന മ്യൂണിക് ഇന്നത്തെ സമനിലയോടെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഇതോടെ ഷാംറോക്ക് റോവേഴ്‌സും നിപ്രോയും ഗ്രൂപ്പ് ബിയില്‍ നിന്ന്‌ സെമിയില്‍ പ്രവേശിച്ചു.

Image
മ്യൂണിക്-നിപ്രോ മത്സരം വീക്ഷിക്കുന്ന കുട്ടികള്‍. ഫോട്ടോ: പി പ്രമോദ് കുമാര്‍.

 

ബ്രസീലിയന്‍ ടീം പരാനെന്‍സും ഇംഗ്ലീഷ് ക്ലബ്ബായ വാറ്റ്ഫഡുമാണ് ഗ്രൂപ്പ് എ യില്‍ നിന്നുള്ള സെമിഫൈനലിസ്റ്റുകള്‍. വ്യാഴാഴ്ചയാണ് ടൂര്‍ണമെന്റിലെ അടുത്ത ഘട്ടം ആരംഭിക്കുക. നാളെ വിശ്രമദിനമാണ്.

വ്യാഴാഴ്ച നടക്കുന്ന ഒന്നാംസെമിയില്‍ പരാനെന്‍സ് ഷാംറോക്ക് റോവേഴ്‌സുമായി ഏറ്റുമുട്ടും. നിപ്രോയും വാറ്റ്ഫഡും തമ്മില്‍ വെള്ളിയാഴ്ചയാണ് രണ്ടാം സെമി.