കോഴിക്കോട്: റാപ്പിഡ് ബുക്കാറെസ്റ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ബ്രസീല്‍ ടീം അത്‌ലറ്റിക്കോ പരാനെന്‍സ് നാഗ്ജി ഫുട്‌ബോളിന്റെ സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി. 65-ാം മിനിറ്റില്‍ മൗരിഷ്യൊ പെഡ്രോയാണ് പരാനെന്‍സിന്റെ വിജയ ഗോള്‍ നേടിയത്. 

ആദ്യ പകുതി റാപ്പിഡിന്റെ കാലുകളിലായിരുന്നു. റാപ്പിഡ് താരങ്ങള്‍ പരാനെന്‍സ് ഗോള്‍ മുഖത്തേക്ക് മുന്നേറ്റങ്ങള്‍ നടത്തികൊണ്ടേയിരുന്നു. ഗോളെന്നുറപ്പിച്ച പല ഷോട്ടുഖലും പരാനെന്‍സ് ഗോളി ലൂക്കാസ് സേവ് ചെയ്തു. ആദ്യ പകുതി അങ്ങനെ ഗോള്‍രഹിതമായി അവസാനിച്ചു.

രണ്ടാംപകുതിയുടെ തുടക്കത്തില്‍ പരാനെന്‍സ് താരം ജോസില്‍വ പരിക്കേറ്റ് പുറത്തേക്ക് പോയി. മത്സരത്തിന്റെ 65-ാം മിനിറ്റില്‍ ലൂക്കോസ് സില്‍വയും നിക്കൊളാസ് സില്‍വയും മൗറിഷ്യോ പെട്രോ സാന്റോയും ചേര്‍ന്ന് നടത്തിയ മുന്നേറ്റം മത്സരത്തിലെ വിജയ ഗോളില്‍ കലാശിച്ചു.