ആദ്യ പകുതി ഗോള്‍രഹിതം

കോഴിക്കോട്:നാഗ്ജി ട്രോഫിക്ക് തണുപ്പന്‍ തുടക്കം. ബ്രസീലിയന്‍ ടീമായ അത്‌ലറ്റിക്കോ പരാനെയ്ന്‍സും ഇംഗ്ലീഷ് ക്ലബായ വാറ്റ്‌ഫോഡും തമ്മിലാണ് ആദ്യ മത്സരം. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരു ടീമുകള്‍ക്കും ഗോളുകളൊന്നും തന്നെ നേടാനായില്ല.

ബ്രസീലിയന്‍ കരുത്തില്‍ പരാനെയ്ന്‍സിനാണ് അല്‍പം മേല്‍ക്കൈ. ആദ്യ പകുതിയില്‍ നാല് സുവര്‍ണാവസരങ്ങളാണ് പരാനെയ്ന്‍സിന് ലഭിച്ചത്.ജാവോ പെഡ്രോ ബോക്‌സില്‍ നിന്ന് തൊടുത്ത രണ്ട് കിടിലന്‍ ഷോട്ട് അല്‍പം ആയാസപ്പെട്ടു തന്നെയാണ് വാറ്റ്ഫഡ് ഗോളി ലൂയ് സിംപ്‌സണ്‍ തടഞ്ഞത്. 

27-ാം മിനിറ്റില്‍ വാറ്റ്‌ഫോഡിനും ലഭിച്ചു ഒരു സുവര്‍ണാവസരം. കളിയുടെ ഗതിക്ക് വിപരീതമായി ലഭിച്ച അവസരം അലെക്‌സ് ജാക്കുബൈക്ക്  പുറത്തേയ്ക്ക് അടിച്ചു പാഴാക്കി.

40ാം മിനിറ്റില്‍ കിട്ടിയ കോര്‍ണറും പെരാനന്‍സ് പാഴാക്കി. 42-ാം മിനിറ്റില്‍ ജേഴ്‌സണ്‍ ഗാല്‍ഡിനോ എടുത്ത ഫ്രീക്കിക് ഗോള്‍ പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോവുകയായിരുന്നു. 

അദ്യ പകുതിയിലെ നിശ്ചിത സമയത്തിനു ശേഷം മൂന്ന് മിനിറ്റ് അധികസമയം അനുവദിച്ചെങ്കിലും ഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല. ആദ്യ പകുതിയില്‍ അത്‌ലറ്റിക്കോ പെരാനന്‍സ് കൂടുതല്‍ ആക്രമിച്ച് കളിക്കുന്ന കാഴ്ച്ചയാണ് കണ്ടത്.