Nagjee
മ്യൂണിക് ആദ്യ ഗോള്‍ നേടുന്നത് നിലത്തുവീണ് നിസ്സഹായനായി നോക്കുന്ന അര്‍ജന്റീനയുടെ ഗോള്‍ കീപ്പര്‍ ഫെറേരോ. ഫോട്ടോ: കെ കെ സന്തോഷ്.

 

കോഴിക്കോട്: കോഴിക്കോട്ട് നടക്കുന്ന നാഗ്ജി അന്താരാഷ്ട്ര ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യപകുതിയില്‍ അര്‍ജന്റീന അണ്ടര്‍ 23 ടീമിനെതിരെ ടി എസ് വി 1860 മ്യൂണിക് ക്ലബ്ബ് രണ്ടു ഗോളിന് മുന്നില്‍.

21-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ നിന്നാണ് മ്യൂണിക് ആദ്യ ഗോള്‍ കണ്ടെത്തിയത്. ഫെലിക്‌സ് വെബര്‍ തൊടുത്ത ഷോട്ട് അര്‍ജന്റീനന്‍ ഗോള്‍ കീപ്പര്‍ ഫെറെറോ തട്ടിയകറ്റിയെങ്കിലും ഫെലിക്‌സ് ബാസ്ചിസ്മിഡ് പന്ത് പിടിച്ചെടുത്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

Nagjee
അര്‍ജന്റീന-മ്യൂണിക് മത്സരത്തില്‍ നിന്ന്. ഫോട്ടോ: കെ കെ സന്തോഷ്.

 

നാല് മിനിറ്റിനു ശേഷം സൈമണ്‍ സെഫറിങ്‌സ് മ്യൂണികിന്റെ ലീഡുയര്‍ത്തി. തുടര്‍ന്നും മ്യൂണിക് മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യം കണ്ടില്ല. ആദ്യ പകുതിയില്‍ അര്‍ജന്റീനയുടെ ജൂനിയര്‍ ടീമിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായി. 

ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് കാണികളും കുറവാണ്. ഇന്നലെ സ്‌റ്റേഡിയം മുക്കാല്‍ പങ്കും നിറഞ്ഞിരുന്നെങ്കില്‍ ഇന്ന് കൂടുതലും ഒഴിഞ്ഞ സീറ്റുകളാണ്.

മത്സരത്തിന്റെ തത്സമയ അപ്‌ഡേറ്റുകള്‍