കോഴിക്കോട്: കോഴിക്കോട്ട് നടന്ന നാഗ്ജി ട്രോഫി ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോമും അന്താരാഷ്ട്ര കോഫി ചെയിനായ ഹഗ് എ മഗും ചേര്‍ന്ന് സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്‍കി. 

കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ലിനീഷ്, കോഴിക്കോട് സ്വദേശി ബിജേഷ്, കോഴിക്കോട് മോഡേണ്‍ ബസാര്‍ സ്വദേശി എം. അഖില്‍ എന്നിവരാണ് വിജയികള്‍. ശരിയുത്തരം അയച്ചവരില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത് .മൂവരും യുക്രൈയ്ന്‍ ടീമായ നിപ്രോ ജേതാക്കളാകുമെന്നാണ് പ്രവചിച്ചത്.

കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ അന്താരാഷ്ട്ര കോഫി ചെയിനായ ഹഗ് എ മഗ്ഗാണ് ഇവര്‍ക്കുള്ള സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത്.