കോഴിക്കോട്: 17 തവണ ഐറിഷ് ലീഗ് കിരീടം നേടിയ ഷംറോക്ക് റോവേഴ്സിനെ എതിരിലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ഉക്രൈന്‍ ടീം നിപ്രോ. സേട്ട് നാഗ്ജി അമര്‍സി ഫുട്ബോളിന്റെ മൂന്നാം ദിവസം  കണ്ടത് വീറുറ്റ യൂറോപ്യന്‍ പോരാട്ടം.

32-ാം മിനിറ്റില്‍ 25 വാര അകലെനിന്ന് കോര്‍ജീന്‍ നേടിയ ഗോളിലൂടെ നിപ്രോ ആദ്യ ഗോള്‍ സ്വന്തമാക്കി. ആദ്യ പകുതിയില്‍ പന്തു കൈവശം വെക്കുന്നതില്‍ ഷംറോക്ക് മിടുക്ക് കാണിച്ചെങ്കിലും ഗോള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു.

24, 25 മിനിറ്റുകളില്‍ കിട്ടിയ രണ്ട് ഫ്രീകിക്കുകളും ലക്ഷ്യത്തില്‍ എത്തിക്കുന്നതില്‍ ഷംറോക്ക് പരാജയപ്പെട്ടു. രണ്ടാം പകുതിയിലും അക്രമിച്ച് കളിച്ച നിപ്രോ 67-ാം മിനിറ്റില്‍ കിട്ടിയ സുവര്‍ണാവസരം നഷ്ടമാക്കി. എന്നാല്‍ 76-ാം മിനിറ്റില്‍ വിറ്റാലി കിര്‍യയേവായിലൂടെ നിപ്രോ വീണ്ടും ഗോള്‍മുഖം കുലുക്കി. 

അധികസമയത്ത് നിപ്രോയുടെ യൂറി ഉതിര്‍ത്ത് ഷോട്ട് ഗോള്‍പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയി.