കോഴിക്കോട്: നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ മൂന്നാം ദിവസത്തെ മത്സരത്തില്‍ യുക്രൈന്‍ ക്ലബ്ബായ വോളിന്‍ ലുസ്‌കിനെതിരെ റുമാനിയയുടെ റാപ്പിഡ് ബുക്കാറസ്റ്റ് മുന്നില്‍. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 1-0 എന്ന സ്‌കോറിനാണ് റാപ്പിഡ് മുന്നിട്ടുനില്‍ക്കുന്നത്.

പന്ത്രണ്ടാം മിനിറ്റിലാണ് ആദ്യപകുതിയിലെ ഗോള്‍ പിറന്നത്. ബോക്‌സിനകത്ത് കിട്ടിയ പന്ത് ഗോള്‍ കീപ്പറെ വെട്ടിച്ച് വലയ്ക്കകത്താക്കി ടുഡോറന്‍ ജോര്‍ജാണ് റാപ്പിഡിന് ലീഡ് നല്‍കിയത്.

പിന്നീട് ആക്രമിച്ചു കളിച്ച വോളിന്‍ ലുസ്‌ക് നിരവധി മുന്നേറ്റങ്ങള്‍ നടത്തി. ഗോളെന്നുറച്ച ഒന്നിലേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും അവയൊന്നും മുതലാക്കാന്‍ റുമാനിയന്‍ ടീമിനായില്ല.