കോഴിക്കോട്:നാഗ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ പെരാനന്‍സിന് വിജയം.നാഗ്ജി ഫുട്‌ബോളിലെ ആദ്യ വിജയം പെരാനന്‍സിന്, വാറ്റ്‌ഫെഡിനെതിരെ 2-0നാണ് പരാനന്‍സിന്റെ വിജയം. 

ബ്രസീലിയന്‍ കരുത്തില്‍ പെരാനെയ്ന്‍സിനായിരുന്നു തുടക്കം മുതല്‍ മേല്‍ക്കൈ. ആദ്യ പകുതിയില്‍ നാല് സുവര്‍ണാവസരങ്ങളാണ് പരാനെയ്ന്‍സിന് ലഭിച്ചത്.ജാവോ പെഡ്രോ ബോക്‌സില്‍ നിന്ന് തൊടുത്ത രണ്ട് കിടിലന്‍ ഷോട്ട് അല്‍പം ആയാസപ്പെട്ടു തന്നെയാണ് വാറ്റ്ഫഡ് ഗോളി ലൂയ് സിംപ്‌സണ്‍ തടഞ്ഞത്. 

27-ാം മിനിറ്റില്‍ വാറ്റ്‌ഫോഡിനും ലഭിച്ചു ഒരു സുവര്‍ണാവസരം. കളിയുടെ ഗതിക്ക് വിപരീതമായി ലഭിച്ച അവസരം അലെക്‌സ് ജാക്കുബൈക്ക്  പുറത്തേയ്ക്ക് അടിച്ചു പാഴാക്കി.40ാം മിനിറ്റില്‍ കിട്ടിയ കോര്‍ണറും പെരാനന്‍സ് പാഴാക്കി. 42-ാം മിനിറ്റില്‍ ജേഴ്‌സണ്‍ ഗാല്‍ഡിനോ എടുത്ത ഫ്രീക്കിക് ഗോള്‍ പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോവുകയായിരുന്നു. 

അദ്യ പകുതിയിലെ നിശ്ചിത സമയത്തിനു ശേഷം മൂന്ന് മിനിറ്റ് അധികസമയം അനുവദിച്ചെങ്കിലും ഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല.വളരെ വിരസമായിരുന്നു ആദ്യ പകുതി.

എന്നാല്‍ രണ്ടാം പകുതി തുടങ്ങിയതോടെ കളി മാറി. തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ച പെരാനന്‍സ് 60-ാം മിനിറ്റില്‍ ലൂയി സോറസിലൂടെ ആദ്യ ഗോള്‍ സ്വന്തമാക്കി.ആദ്യ ഗോളിന്റെ ആഘോഷം മാറുന്നതിന് മുന്‍പ് തന്നെ ജാവോ പെട്രോയിലൂടെ 62-ാം മിനിറ്റില്‍ പെരാനന്‍സ് വീണ്ടും ഗോള്‍വല കുലുക്കി.

രണ്ടാം ഗോളും പെരാനന്‍സ് നേടിയതോടെ വാറ്റ്‌ഫെഡ് ആകെ തളര്‍ന്നു പിന്നീട് വളരെ വിരസമായാണ് വാറ്റ്‌ഫെഡ് കളിച്ചത്. 56-ാം മിനിറ്റില്‍ കാള്‍ സ്റ്റുവര്‍ട്ടിനെ മാറ്റി ഒലാജുവേ അഡിയാമോയെയും വാറ്റ്‌ഫെഡ് പരീക്ഷിച്ചിലെങ്കിലും ഫലം കണ്ടില്ല. 

66-ാം മിനിറ്റിലും 69-ാം മിനിറ്റിലും വാറ്റ്‌ഫോഡിനു വേണ്ടി ജോര്‍ജ് ബെയേഴ്‌സ് തൊടുത്ത രണ്ട്  ഫ്രീക്കികുകളും പെരാനന്‍സ് ഡിഫന്‍ഡര്‍മാര്‍ തടഞ്ഞിട്ടു.78ാം മിനിറ്റില്‍ പെരാനന്‍സിന്റെ വെസ്ലി ലീമ പരുക്കേറ്റ് പിന്‍മാറി പകരം ഓസ്‌കര്‍ എഡ്വിഡോ ഇറങ്ങി.

82ാം മിനിറ്റില്‍ പെരാനന്‍സിന്റെ ഗുസ്താവോയെ ഫൗള്‍ ചെയ്തതിന് വാറ്റ്ഫഡിന്റെ ജോറല്‍ ജോണ്‍സന് മഞ്ഞകാര്‍ഡ് ലഭിച്ചു.90 മിനിറ്റിന് ശേഷം അഞ്ച് മിനിറ്റ് എക്‌സ്ട്രാ ടൈം നല്‍കി. അടുത്ത മത്സരം ഫിബ്രവരി 6 ശനിയാഴ്ച്ച വൈകിട്ട് 7.00 മണിക്ക് : അര്‍ജന്റീന അണ്ടര്‍ 23 ്‌ െ1860 മ്യൂണിക്ക്

നാഗ്ജി ഫുട്‌ബോളിലെ ആദ്യ വിജയം പെരാനന്‍സിന്, വാറ്റ്‌ഫെഡിനെതിരെ 2-0നാണ് പരാനന്‍സിന്റെ വിജയം 

അടുത്ത മത്സരം ഫിബ്രവരി 6ന് വൈകിട്ട് 7.00 മണിക്ക് : അര്‍ജന്റീന അണ്ടര്‍ 23ഉം  1860 മ്യൂണിക്കും തമ്മില്‍