കോഴിക്കോട്: നാഗ്ജി അന്താരാഷ്ട്ര ക്ലബ്ബ് ഫുട്ബോളിന്റെ ആദ്യസെമിയ്ക്ക് ഗോള്‍ പിറക്കാതെ ഇടവേള. ഗോളെന്നുറച്ച ഒന്നിലേറെ അവസരങ്ങള്‍ ഉണ്ടായിട്ടും 45 മിനിറ്റിലും രണ്ട് മിനിറ്റ് അധികസമയത്തും ഇരുടീമുകള്‍ക്കും സ്കോര്‍ ചെയ്യാനായില്ല.
ബ്രസീലിയന്‍ ക്ലബ്ബായ അത്ലറ്റിക്കോ പരാനെയ്ന്‍സും ഐറിഷ് ടീം ഷാംറോക്ക് റോവേഴ്സും ഏറ്റുമുട്ടുന്ന ആദ്യസെമിയില്‍ ആക്രമണ ഫുട്ബോളാണ് കാണികള്‍ക്ക് വിരുന്നേകിയത്. ഇരുടീമുകളും മികച്ച കളി കെട്ടഴിച്ചപ്പോള്‍ ഷാംറോക്ക് അത്ലറ്റിക്കോയ്ക്ക് ഒരുപടി മുന്നില്‍ നിന്നു.
മത്സരത്തിന്റെ തത്സമയ അപ്ഡേറ്റുകള്