മുഹമ്മദ് അലി, കോടിക്കണക്കിന് വരുന്ന ലോക ജനത ആരാധിക്കുന്ന ബോക്‌സിങ് രംഗം എറെക്കാലം അടക്കിവാണ താരം. ഒരേസമയം പൂമ്പാറ്റയെ പോലെ പാറിനടക്കുകയും കടന്നലിനെപ്പോലെ കുത്തുകയും ചെയ്തതാരം. ഇടിക്കൂട്ടിലെ അതിവേഗ ചലനങ്ങളാണ് മുഹമ്മദലിയെ വ്യത്യസ്തനാക്കിയത്. 50 കളില്‍ തുടങ്ങിയ തന്റെ കരിയറില്‍ ആരാധകരുടെ ഇടയില്‍ ഇടം നേടിയ ഒരുപാട് മുഹൂര്‍ത്തങ്ങള്‍. അദ്ദേഹത്തിന്റെ പോരാട്ടങ്ങളെ ഓര്‍ത്തെടുക്കുകയാണ്  മത്സരങ്ങള്‍ കോര്‍ത്തിണക്കിയ ഈ ദൃശ്യങ്ങള്‍