മുഹമ്മദ് അലി എന്ന വിഖ്യാത ബോക്‌സര്‍ ഒരു കായിക താരം എന്നതിലുപരി വ്യക്തമായ സാമൂഹ്യ കാഴ്ച്ചപ്പാടുകളുള്ള ഒരു വ്യക്തികൂടിയായിരുന്നു. അമേരിക്കയിലെ കറുത്തവരുടെ അവകാശ സമര പോരാട്ടങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം മാറി. കറുത്തവരുടെ അവകാശത്തിന് വേണ്ടിയും വര്‍ണനവിവേചനത്തിനെതിരെയും അദ്ദേഹം എന്നും ശബ്ദമുയര്‍ത്തി.

വളര്‍ന്നുവന്ന സാഹചര്യങ്ങള്‍ തന്നൊണ് പോരാട്ടം നിറഞ്ഞ തന്റെ ജീവിതത്തില്‍ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ മുഹമ്മദ് അലിയെ പ്രേരിപ്പിച്ചത്.

വര്‍ണവിവേചനം രൂക്ഷമായ അമേരിക്കയില്‍ നിന്നുള്ള അനുഭവങ്ങള്‍.കറുത്തവര്‍ക്കും വെളുത്തവര്‍ക്കും വെവ്വേറെ ഹോട്ടലുകള്‍, പാര്‍ക്കുകള്‍, പള്ളികള്‍ തുടങ്ങി ദൈനം ദിന ജീവിതത്തിലെ എല്ലാ മേഖലകളിലും അസമത്വം നിറഞ്ഞുനിന്ന കാലം.

ബോക്‌സിങ്ങില്‍ നേട്ടങ്ങള്‍ കൈവരിച്ചെത്തിയപ്പോള്‍ പോലും അമേരിക്കയിലെ വെളുത്തവര്‍ഗ്ഗക്കാര്‍ മുഹമ്മദലിയെ അംഗീകരിക്കാന്‍ തയ്യാറായില്ല. 

ഒരിക്കല്‍ 'വെള്ളക്കാര്‍ക്ക് മാത്രം' എന്ന് രേഖപ്പെടുത്തിയ റസ്റ്റോറന്റില്‍ മുഹമ്മദ് അലിക്ക് സേവനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹം ഒളിമ്പിക് ഗോള്‍ഡ് മെഡല്‍ ഓഹിയോ നദിയിലേക്ക് വലിച്ചെറിയുകയുണ്ടായി.

വര്‍ണ വിവേചനത്തിന്റെ കൈപ്പ് കുട്ടിക്കാലത്ത് തന്നെ നേരിട്ടനുഭവിച്ച എല്ലാ കുട്ടികളിലും എന്നപോലെ മുഹമ്മദ് അലിയുടെ മനസ്സിലും അത് ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ടിച്ചു. പിന്നീടുള്ള ജീവിതത്തില്‍ അദ്ദേഹം കരുത്ത് നേടിയത് ഈ അനുഭവങ്ങളില്‍ നിന്നാണ്.

വര്‍ണവിവേചനത്തോടുള്ള പ്രതിഷേധമായാണ് കാഷ്യസ് ക്ലേ എന്ന യുവാവ് ഇസ്‌ലാം മതം സ്വീകരിച്ച് മുഹമ്മദ് അലി ആയിത്തീര്‍ന്നത്. തന്റെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വലിയ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും അദ്ദേഹം തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു.

1964 ല്‍ അലിജാ മുഹമ്മദിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ നാഷന്‍ ഓഫ് ഇസ് ലാം എന്ന സംഘടനയിലൂടെ വളര്‍ന്ന ഇദ്ദേഹം പിന്നീട് ആസംഘടനയുടെ പ്രചരകനും പ്രവര്‍ത്തകനുമായി. 

വര്‍ണവിവേചനത്തിനെതിരെ പോരാടിയ അലി പില്‍ക്കാലത്ത് ജാതിവ്യവസ്ഥക്കെതിരെ പോരാടാന്‍ ദൈവം അയച്ച പ്രവാചകനാണെന്ന് പോലും അമേരിക്കയിലെ ആഫ്രിക്കന്‍ വംശജര്‍ക്കിടയില്‍ പ്രചരിക്കപ്പെട്ടു.

അമേരിക്കയുടെ വിയറ്റ്നാം അധിനിവേശസേനയില്‍ അംഗമാകണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ സര്‍ക്കാര്‍ അയച്ച കത്ത് സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അമേരിക്കയുടെ അധിനിവേശ മനസ്സിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് ഒരു കത്ത് അന്ന് അദ്ദേഹം അമേരിക്കന്‍ സര്‍ക്കാരിന് അയക്കുകയുണ്ടായി. 

അമേരിക്കയില്‍ നീഗ്രോ ജനത മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ട് പട്ടികളെ പോലെ പരിഗണിക്കപ്പെടുമ്പോള്‍ താന്‍ എന്തിനാണ് വിയറ്റ്‌നാമിലെ കറുത്ത ജനതയെ കൊന്നൊടുക്കുന്നത്?  കറുത്തവര്‍ഗക്കാര്‍ക്ക് മേല്‍ ആധിപത്യം നിലനിര്‍ത്താന്‍ വെളുത്തവര്‍ഗക്കാരായ യജമാനന്മാരെ സഹായിക്കുന്ന യുദ്ധത്തില്‍ ഞാന്‍ പങ്കെടുക്കില്ല. എന്ന് അദ്ദേഹം തന്റെ കത്തില്‍ പറയുന്നു.

അമേരിക്കയുടെ അധിനവേശ മനസിനോടുള്ള അദ്ദേഹത്തിന്റെ വെറുപ്പായിരുന്നു അവിടെ പ്രകടമായത്. വികാര തീവ്രമായ ഭാഷയില്‍ എഴുതിയ അദ്ദേഹത്തിന്റെ കത്തില്‍ അത് വ്യക്തമായിരുന്നു.

ഇതേ തുടര്‍ന്ന് അമേരിക്കന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പ്രതികാര നടപടികളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്തും10,000 ഡോളര്‍ പിഴയിട്ട് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചും അമേരിക്കന്‍ സ്പോര്‍ട്സ് കൗണ്‍സിലിലെ അദ്ദേഹത്തിന്റെ അംഗത്വം നീക്കം ചെയ്തും അവര്‍ പ്രതികാരം ചെയ്തു. കറുത്തവര്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടര്‍ന്ന് അദ്ദേഹത്തിന് അമേരിക്ക മൂന്ന് വര്‍ഷം വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. 

പിന്നീട് 1970 ല്‍ നിരോധം നീങ്ങുകയും ജോര്‍ജിയയില്‍ വെച്ച് നടന്ന ബോക്സിംഗ് മല്‍സരത്തില്‍അദ്ദേഹം വലിയ തിരിച്ചുവരവ് നടത്തി. 1970ല്‍ നൂറ്റാണ്ടിന്റെ മല്ലയുദ്ധം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മത്സരത്തില്‍ ഫ്രേസര്‍ ആയിരുന്നു അദ്ദേഹത്തിന്റെ എതിരാളി. 

അതുവരെ ഒരു മത്സരത്തില്‍ പോലും തോല്‍വിയറിയാതിരുന്ന ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം മുഹമ്മദലിക്കൊപ്പമായിരുന്നു അതോടെ ബോക്സിംഗ് ലോകത്തെ എതിരാളികളില്ലാത്ത പോരാളിയായി അദ്ദേഹം മാറി.

 എന്നും ശക്തമായനിലപാടുകള്‍ സ്വീകരിച്ചു. എന്നും ആ ആദര്‍ശങ്ങളിലും നിലപാടുകളിലും ഉറച്ചുനിന്നു. ഇടിക്കൂട്ടില്‍ മാത്രമല്ല, പാറി നടക്കുന്ന ശലഭമായും കുത്തുന്ന കടന്നെല്ലായും അദ്ദേഹം വ്യക്തിജീവിതവും ജീവിച്ചു തീര്‍ത്തു.