• അമേരിക്കയിലെ കെന്റകി സ്റ്റേറ്റില്‍ ല്യൂസ്വെല്ലി പട്ടണത്തിലെ ഒരു ദരിദ്ര കുടുംബത്തില്‍ 1942-ലാണ് കാഷ്യസ് ക്ലേ എന്ന മുഹമ്മദ് അലി ജനിച്ചത്.
 • 1954 ല്‍ അദ്ദേഹം ബോക്‌സിംഗ് റിങ്ങിലേക്കു കടന്നുവന്നു.
 • 1960 റോം ഒളിമ്പിക്‌സില്‍ അമേരിക്കയ്ക്ക് വേണ്ടി സ്വര്‍ണമെഡല്‍. 
 • 1960-ല്‍  പതിനെട്ടാം വയസ്സിലാണ് അദ്ദേഹം പ്രൊഫഷണല്‍ ബോക്‌സിംഗ് താരമായി മാറിയത്. 
 • 1964-ല്‍ ലോകത്തെ ഞെട്ടിച്ച് അക്കാലത്തെ ലോകചാമ്പ്യനായിരുന്ന സണ്ണി ലിസനെ തോല്‍പ്പിച്ച് ലോക ഹെവി വെയ്റ്റ് ചാമ്പ്യനായി. അപ്പോള്‍ 22-ായിരുന്നു അദ്ദേഹത്തിന്റെ പ്രായം.  
 • പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍  1967 ല്‍ അമേരിക്ക -വിയറ്റ്‌നാം യുദ്ധത്തിന് സൈനിക സേവനം നടത്താന്‍  ഗവണ്‍മെന്റ് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല.
 • അതേതുടര്‍ന്ന് അദ്ദേഹത്തെ ജയിലിലടക്കുകയും ബോക്‌സിംഗിനുള്ള ലൈസന്‍സ് റദ്ദാക്കുകയും ബോക്‌സിംഗ് ലോകത്തുനിന്ന് അദ്ദേഹത്തെ വിലക്കുകയും ചെയ്തു. എന്നാല്‍ നാല് വര്‍ഷത്തിന് ശേഷം ഉന്നത കോടതി അദ്ദേഹത്തിനെതിരായ വിധികള്‍ റദ്ദാക്കി. 
 • പിന്നീട് 1970 ല്‍ ക്ലേ ബോക്‌സിംഗ് റിംഗില്‍ തിരിച്ചെത്തി. നൂറ്റാണ്ടിന്റെ മല്ലയുദ്ധം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മത്സരത്തില്‍ ഫ്രേസര്‍ ആയിരുന്നു അദ്ദേഹത്തിന്റെ എതിരാളി. അതുവരെ ഇരുവരും ഒരു മത്സരത്തില്‍ പോലും തോല്‍വിയറിഞ്ഞുണ്ടായിരുന്നില്ല. മത്സരത്തില്‍ ക്ലേ ഫ്രേസറിനെ തോല്‍പ്പിച്ചു. 
 • 1974 ല്‍ ജോര്‍ജ് ഫോര്‍മാനെ തോല്‍പ്പിച്ച് വീണ്ടും  ലോക ഹെവി വെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിച്ചു.
 • 1975 ല്‍ കാഷ്യസ് ക്ലേ ഇസ്ലാംമതം സ്വീകരിച്ച് മുഹമ്മദലി ക്ലേ എന്ന പേര് സ്വീകരിച്ചു 
 • 1978 ല്‍ ലിയോണ്‍ സ്പിന്‍ക്സിനെ പരാജയപ്പെടുത്തി മൂന്നാം ലോക ഹെവി വെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിച്ചു.
 • പങ്കെടുത്ത 61 മത്സരങ്ങളില്‍ 56 ലും വിജയം.
 • 1981 ല്‍ അദ്ദേഹം കളിക്കളത്തോട് വിടപറഞ്ഞു.
 • 1984 പാര്‍ക്കിന്‍സണ്‍ രോഗം സ്ഥിതീകരിച്ചു.
 • 1996 ല്‍ അറ്റ്‌ലാന്റ ഒളിംപിക്സില്‍ ദീപ ശിഖ തെളിയിക്കാനുള്ള അവസരം അലിക്കു നല്‍കി അമേരിക്കയുടെ ഖേദപ്രകടനം. 
 • 2005 ല്‍ യു എസ് സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നേടി. 
 • 2016 ജൂണ്‍ നാലിന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ലോകത്തോട് വിട പറഞ്ഞു.