കോഴിക്കോട്: രണ്ടും കല്‍പിച്ചു തന്നെയാണ് മാര്‍ ബേസിലും എറണാകുളവും. സംസ്ഥാന സ്‌കൂള്‍ കായികമേള സമാപിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ഒന്നാം സ്ഥാനം വിടാതെ നിലനിര്‍ത്തുകയാണ് എറണാകുളം ജില്ല. 173 പോയിന്റുള്ള എറണാകുളത്തിന് രണ്ടാം സ്ഥാനത്തുള്ള പാലക്കാടിനേക്കാള്‍ 18 പോയിന്റിന്റെ ലീഡുണ്ട്. മൂന്നാം സ്ഥാനത്തുള്ള ആതിഥേയരായ കോഴിക്കോടിന് 84 പോയിന്റാണുള്ളത്.

കോതമംഗലം മാര്‍ ബേസിലും സെന്റ് ജോര്‍ജുമാണ് എറണാകുളത്തിന്റെ കുതിപ്പിന് കരുത്താകുന്നത്. 71 പോയിന്റുമായി മാര്‍ ബേസില്‍ സ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നാലാം സ്ഥാനത്തുള്ള സെന്റ് ജോര്‍ജ് 37 പോയിന്റാണ് സംഭാവന ചെയ്തത്. 66 പോയിന്റുള്ള പറളി സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്. 49 പോയിന്റുള്ള പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂള്‍ മൂന്നാം സ്ഥാനത്തും.