കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ 100 മീറ്റര്‍ റിലേയില്‍ മികവു കാട്ടി എറണാകുളവും പാലക്കാടും. സീനിയര്‍ ആണ്‍കുട്ടികളുടെയും സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെയും റിലേയില്‍ എറണാകുളം സ്വര്‍ണം നേടിയപ്പോള്‍ പാലക്കാട് സീനിയര്‍ പെണ്‍കുട്ടികളുടെയും ജൂനിയര്‍ ആണ്‍കുട്ടികളുടെയും വിഭാഗത്തില്‍ സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ സ്വര്‍ണം കോഴിക്കോടിനാണ്.

സീനിയര്‍ ആണ്‍കുട്ടികളുടെ റിലേയില്‍ മലപ്പുറം വെള്ളിയും ഇടുക്കി വെങ്കലവും നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിനാണ് വെള്ളി. വെങ്കലം കൊല്ലത്തിനും. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍ വെള്ളിയും പത്തനംതിട്ട വെങ്കലവും നേടി. ജൂനിയര്‍ പെണ്‍കട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിനാണ് വെള്ളി. എറണാകുളം വെങ്കലം നേടി. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറത്തിനാണ് വെള്ളി. വയനാടിന് വെള്ളിയും.