mathrubhumi selfie contest

മാതൃഭൂമി-കോസ്‌മോസ് സെല്‍ഫി കോണ്ടസ്റ്റ് സമ്മാനദാനം
അലക്‌സ് ജോസഫ് കോസ്‌മോസ് സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ എ.കെ.നിഷാദില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയോടനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോമും കോസ്‌മോസ് സ്‌പോര്‍ട്‌സും ചേര്‍ന്ന് സംഘടിപ്പിച്ച സെല്‍ഫി കോണ്ടസ്റ്റില്‍ ആര്യ സുരേഷ്, ഇ.നിഷ, അലക്‌സ് ജോസഫ്, കെ. അഫ്‌ല എന്നിവര്‍ ജേതാക്കളായി.

മാതൃഭൂമി-കോസ്‌മോസ് സെല്‍ഫി കോണ്ടസ്റ്റ് സമ്മാനദാനം
ഇ.നിഷ കോസ്‌മോസ് സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ എ.കെ.നിഷാദില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു

ദേവഗിരി കോളേജ് ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ഥിയാണ് ആര്യ. കോളേജ് ഗ്രൗണ്ടില്‍ പരിശീലനത്തിനെത്തിയ ഒളിംപ്യന്മാരായ പി.ടി.ഉഷയ്ക്കും മേഴ്‌സിക്കുട്ടനും തന്റെ കൂട്ടുകാരികള്‍ക്കുമൊപ്പം എടുത്ത സെല്‍ഫിയാണ് ആര്യയെ സമ്മാനാര്‍ഹയാക്കിയത്. മീറ്റിന്റെ അവസാന ദിനം തന്റെ ടീമംഗങ്ങള്‍ക്കൊപ്പമെടുത്ത സെല്‍ഫിയാണ് പാലക്കാട് പറളി സ്‌കൂളിലെ ഇ.നിഷ, കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ അലക്‌സ് ജോസഫ്, കോഴിക്കോട് ഉഷ സ്‌കൂളിലെ കെ. അഫ്‌ല എന്നിവര്‍ക്ക് സമ്മാനം നേടിക്കൊടുത്തത്.

മാതൃഭൂമി-കോസ്‌മോസ് സെല്‍ഫി കോണ്ടസ്റ്റ് സമ്മാനദാനം
കെ. അഫ്‌ല കോസ്‌മോസ് സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ എ.കെ.നിഷാദില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു

മത്സരവേദിയായ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ കോസ്‌മോസ് സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ എ.കെ.നിഷാദ്, മാതൃഭി ന്യൂസ് എഡിറ്റര്‍ പി.കെ.രവീന്ദ്രന്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ക്ലബ് എഫ്.എം. മാര്‍ക്കറ്റിങ് ഓഫീസര്‍ ശ്രീനാഥ്, മാതൃഭൂമി ഡോട്ട് കോം സീനിയര്‍ മാര്‍ക്കറ്റിങ് ഓഫീസര്‍ നിഥിന്‍, മാതൃഭൂമി അസിസ്റ്റന്റ് സെയില്‍സ് ഓര്‍ഗനൈസര്‍ സി.കെ.സജീന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മാതൃഭൂമി-കോസ്‌മോസ് സെല്‍ഫി കോണ്ടസ്റ്റ് സമ്മാനദാനം
ആര്യ സുരേഷ് മാതൃഭൂമി ന്യൂസ് എഡിറ്റര്‍ പി.കെ.രവീന്ദ്രനില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു