കോഴിക്കോട്: കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ സ്‌കൂള്‍ വിഭാഗം കിരീടം തിരിച്ചുപിടിച്ചു.  പാലക്കാട് പറളി സ്‌കൂളിനെ ഫോട്ടോഫിനിഷില്‍ പിന്തള്ളിയാണ് മാര്‍ബേസിന്റെ കിരീടനേട്ടം. മാര്‍ബേസിലിന് 88 ഉം പറളി സ്‌കൂളിന് 76 ഉം പോയിന്റാണുള്ളത്. നിലവിലെ ചാമ്പ്യന്മാരായ സെന്റ് ജോര്‍ജ് കോതമംഗലം അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുപോയി. 40 പോയിന്റ് മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. 61 പോയിന്റുള്ള കുമരംപുത്തൂര്‍ സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്.