ബാഴ്‌സലോണ(സ്‌പെയിന്‍): ഡച്ച് ഫുട്‌ബോള്‍ ഇതിഹാസം യൊഹാന്‍ ക്രൈഫ് (68) അന്തരിച്ചു. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.

ടോട്ടല്‍ ഫുട്‌ബോളിന്റെ വാക്താവായ ക്രൈഫിന്റെ മികവിലാണ് ഡച്ച ടീം 1974 ലോകകപ്പ് ഫൈനലിലെത്തിയത്. മൂന്ന് തവണ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.

Johan Cruyff

യൂറോപ്യന്‍ ഫുട്‌ബോളില്‍ ബാഴ്‌സലോണയുടെയും അയാക്‌സിന്റെയും മിന്നും താരമായിരുന്നു ക്രൈഫ്. ഒരു തലമുറയുടെ ഫുട്‌ബോള്‍ ആസ്വാദനത്തില്‍ ക്രൈഫിനോളം പങ്കുവഹിച്ച മറ്റൊരു താരമില്ല.

19 വര്‍ഷം നീണ്ട കരിയറിലെ 520 മത്സരങ്ങളില്‍ നിന്നായി 392 തവണ ക്രൈഫ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. പരിശീലകനെന്ന നിലയിലും ക്രൈഫിന് ഉജ്ജ്വലമായ റെക്കോഡാണുള്ളത്. പരിശീലകനായ 374 മത്സരങ്ങളില്‍ 242ലും ക്രൈഫിനൊപ്പമായിരുന്നു ജയം. 70 കളികള്‍ തോറ്റപ്പോള്‍ 75 എണ്ണം സമനിലയിലായി.

'അര്‍ബുദവുമായുള്ള മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഞാന്‍ മുന്നില്‍' -ക്രൈഫ്

യൊഹാന്‍ ക്രൈഫ്: ഓര്‍മചിത്രങ്ങള്‍