ബെംഗളൂരു: ബാംഗ്ലൂര്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ എ.ബി. ഡിവില്ലിയേഴ്‌സിനോട് മാപ്പ് ചോദിച്ച് ബാംഗ്ലൂര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചാഹല്‍. കഴിഞ്ഞ ദിവസം നടന്ന ബാംഗ്ലൂര്‍-ഗുജറാത്ത് ആദ്യ ക്വാളിഫൈയറില്‍ തോല്‍വിയിലേക്ക് നീങ്ങുകയായിരുന്ന ബാംഗ്ലൂരിനെ ഡിവില്ലിയേഴ്‌സ് (79) എട്ടാമനായിറങ്ങിയ ഇക്ബാല്‍ അബ്ദുള്ളയെ (33) കൂട്ടുപിടിച്ചാണ് വിജയത്തിലെത്തിച്ചത്.

വിജയത്തില്‍ മതിമറന്നു പോയ ബാംഗ്ലൂര്‍ താരങ്ങള്‍ ഒന്നടങ്കം ഗ്രൗണ്ടിലേക്ക് ഓടി ഇറങ്ങി. അതിനിടയില്‍ സന്തോഷം കൊണ്ട് ചാഹല്‍ ഡിവില്ലിയേഴ്‌സിന്റെ ദേഹത്ത് ചാടി കയറി എന്നാല്‍ പെട്ടെന്നുള്ള ചാട്ടത്തില്‍ ഡിവില്ലിയേഴ്‌സിന്റെ ഹെല്‍മെറ്റില്‍ ചാഹലിന്റെ തല ശക്തിയായി ഇടിച്ചു. ഇടിയുടെ ശക്തിയില്‍ ഹെല്‍മെറ്റ് വന്ന് ഡിവില്ലിയേഴ്‌സിന്റെ താടിക്ക് ഇടിക്കുകയും തലയില്‍ നിന്ന തെറിച്ച് പോവുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ഡിവില്ലിയേഴ്‌സിന്റെ താടി ചതയുകയും ചെയ്തു. ഡിവില്ലിയേഴ്‌സിന്‍െര താടി ചതഞ്ഞതറിഞ്ഞ ചാഹല്‍ ട്വിറ്റിലൂടെ ഡിവില്ലിയേഴ്‌സിനോട് മാപ്പ് പറഞ്ഞു.