ഹൈദരാബാദ്: ഐപിഎല്‍ സീസണ്‍ ആരംഭിക്കാനിരിക്കേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടി. സണ്‍റൈസേഴ്‌സിന്റെ സൂപ്പര്‍താരം യുവരാജ് സിങ്ങിന് ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തേക്ക് കൂടി വിശ്രമം നിര്‍ദേശിച്ചു.

ലോക ട്വന്റി-20യില്‍ ഓസീസിനെതിരായ മത്സരത്തിനിടെയാണ് യുവരാജിന് പരിക്കേറ്റത്. താരത്തിന്റെ കണങ്കാലിനാണ് പരിക്കേറ്റത്. ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളില്‍ യുവരാജിന്റെ പ്രകടനം നിര്‍ണായകമായിരുന്നു.

യുവരാജ് ഇല്ലാത്തത് ടീമിന് കനത്ത തിരിച്ചടിയാണെന്ന് സണ്‍റൈസേഴ്‌സ് കോച്ച് ടോം മൂഡി പറഞ്ഞു. ഐപിഎല്ലിലെ വിലകൂടിയ താരങ്ങളില്‍ ഒരാളായ താരത്തെ ഏഴു കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്.