വിശാഖപട്ടണം: പുണെയ്‌ക്കെതിരെ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുത്തു. മാറ്റങ്ങള്‍ ഒന്നുമില്ലാതെയാണ്‌ ഇരു ടീമുകളും ഇറങ്ങുന്നത്. നിലവില്‍ പുണെ 10 മത്സരങ്ങളില്‍ നിന്ന് 6 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. 9 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള ഹൈദരാബാദ്‌ രണ്ടാം സ്ഥാനത്തും.