മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റേതല്ലാത്ത ജേഴ്‌സി അണിയേണ്ടിവന്നതില്‍ ദുഃഖമുണ്ടെന്ന് ധോനി.
ഐ.പി.എല്ലില്‍ ആദ്യസീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ക്യാപ്റ്റനായിരുന്നു ധോനി. 

വിലക്ക് നേരിടുന്ന ചെന്നൈ ടീം ഇപ്പോള്‍ ഐ.പി.എല്ലില്‍ കളിക്കുന്നില്ല.ഇക്കുറി പുണെ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ നായകനാണ് ധോനി.

''ഐ.പി.എല്‍ തുടങ്ങിയ കാലംതൊട്ട് ചെന്നൈയിന്റെ മഞ്ഞ ജേഴ്‌സിയിലാണ് കളിക്കാനിറങ്ങിയത്.എട്ടുവര്‍ഷം ആ ടീമിനുവേണ്ടി കളിച്ചു. ഇപ്പോള്‍ മറ്റൊരു ജേഴ്‌സിയില്‍ ഇറങ്ങുമ്പോള്‍ ഉള്ളില്‍ വേദനയുണ്ട്'' -ധോനി പറഞ്ഞു.